ഡിസംബറിൽ യാത്ര ചെയ്യാൻ പറ്റിയ കേരളത്തിലെ പ്രധാന സ്ഥലങ്ങൾ..

Share News

ഈ വർഷം കഴിയാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ, ഒരു കുളിർമയുള്ള യാത്രയിൽ കടന്നുപോകാൻ ആഗ്രഹിക്കുന്നവർക്ക് മലനിരകളെ തൊട്ടുതലയോടുന്ന മഞ്ഞിന്‍റെ സൗന്ദര്യം ഏതൊരാളെയും ആകർഷിക്കുന്നവയാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികളും നിരവധിയാണ്. ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക കോടമഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന ഹൈറേഞ്ചുകളായിരിക്കും. മഞ്ഞു കാലത്തെ പുൽമേടുകളുടെയും മലനിരകളുടെയും ഭംഗി ഏതൊരാളുടെയും മനം കവരുന്നവയാണ്. മഞ്ഞുമൂടിയ മലനിരകളുടെ മനോഹാരിത കണ്ട് ആസ്വദിക്കാൻ പറ്റിയ ചില ഇടങ്ങൾ കേരളത്തിൽ […]

Share News
Read More

കാലഹരണപ്പെട്ടതോടെ പൊതുസ്ഥലങ്ങളിൽ നിന്ന് ഈ നൂറ്റാണ്ടിൽ അപ്രത്യക്ഷമായ ഒന്നാണ് പബ്ലിക് ടെലിഫോൺ ബൂത്തുകൾ.

Share News

കാലഹരണപ്പെട്ടതോടെ പൊതുസ്ഥലങ്ങളിൽ നിന്ന് ഈ നൂറ്റാണ്ടിൽ അപ്രത്യക്ഷമായ ഒന്നാണ് പബ്ലിക് ടെലിഫോൺ ബൂത്തുകൾ. എന്നാൽ ചുവപ്പ് നിറത്തിലുള്ള ടെലിഫോൺ കിയോസ്കുകൾ ബ്രിട്ടനിൽ പലയിടങ്ങളിലും തങ്ങളുടെ സാംസ്കാരിക അടയാളമായി നിലനിർത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. യുകെയിലെ പൊതു ടെലിഫോൺ ബൂത്തുകളുടെ ചരിത്രം ആരംഭിക്കുന്നത് 1921ൽ യുണൈറ്റഡ് കിംഗ്ഡം പോസ്റ്റ് ഓഫീസ് ആദ്യത്തെ സ്റ്റാൻഡേർഡ് പബ്ലിക് ടെലിഫോൺ കിയോസ്ക് അവതരിപ്പിച്ചപ്പോഴാണ്. ഈ ചിത്രത്തിൽ കാണുന്ന തരത്തിലുള്ള ഐക്കണിക് റെഡ് ടെലിഫോൺ ബോക്സ് രൂപകൽപന ചെയ്തത് സർ ഗിൽസ് ഗിൽബർട്ട് സ്കോട്ടാണ്, 1924ൽ ഇത് […]

Share News
Read More

2000 പൊതു ഇടങ്ങളില്‍ ഇനി സൗജന്യ വൈഫൈ: പദ്ധതിക്ക് ഭരണാനുമതി

Share News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി 2000 പൊതു ഇടങ്ങളില്‍ കൂടി സൗജന്യ വൈഫൈ ഒരുക്കുന്നു. ഐടി മിഷൻ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് 20 കോടിയുടെ ഭരണാനുമതി നല്‍കി. നേരത്തെ ഈ പദ്ധതിയനുസരിച്ചു നിരവധി ബസ്‌ സ്റ്റാൻഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത്‌ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍. മുഖ്യമന്ത്രിയുടെ കുറിപ്പ് […]

Share News
Read More

പൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!

Share News

ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]

Share News
Read More

നഗ്നത: പ്രദർശനവും പ്രയോഗവും|നമ്മുടെ സ്ത്രീകളും പെൺകുട്ടികളും കേരളത്തിൽ ഗ്രാമ നഗര വ്യത്യാസങ്ങൾ ഇല്ലാതെ ഇത്തരം കടന്നു കയറ്റങ്ങൾ അനുഭവിക്കുന്നു|മുരളി തുമ്മാരുകുടി

Share News

‘അധ്യാപികയുടെ ലൈംഗിക അതിക്രമ പരാതി അവഗണിച്ച കെ. എസ്. ആർ. ടി. സി. കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു’ – മാർച്ച് 7 ന് കോഴിക്കോട് നിന്നുള്ള വാർത്തയാണ്, ‘യാത്രക്കിടെ ബസിൽവെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു’ – മാർച്ച് 31 ലെ വാർത്തയാണ് ‘നടക്കാനിറങ്ങുന്ന സ്ത്രീകൾക്കു മുന്നിൽ നഗ്നതാ പ്രദർശനം, യുവ എൻജിനീയർ അറസ്റ്റിൽ – ഏപ്രിൽ രണ്ടാം തിയതിയിലെ വാർത്തയാണ്. ഇത് സാന്പിളുകളാണ്. ഏതു മാസത്തിലും ഇത്തരത്തിലുള്ള അനവധി വാർത്തകൾ ഉണ്ടാകും. ഈ വാർത്തകൾ […]

Share News
Read More

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണം. |മുഖ്യമന്ത്രി

Share News

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാഹചര്യത്തിൻ്റെ ഗൗരവം പരിഗണിച്ച് സംസ്ഥാന അടിയന്തര കാര്യനിർവഹണ കേന്ദ്രം കൂടുതൽ […]

Share News
Read More

“കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യൻ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം”

Share News

ജനകീയമായ ഊണ് ആദ്യമായി ഹോട്ടലിൽ നിന്നും ഊണ് കഴിച്ചത് തൊള്ളായിരത്തി എഴുപത്തി മൂന്നിൽ ആണ്. അച്ഛൻ തൃശൂരിൽ ആശുപത്രിയിൽ ആയിരുന്നു. അമ്മൻവറെ കൂടെ അച്ഛനെ കാണാൻ പോയി. ഉച്ചക്ക് ഹോട്ടലിൽ ആണ് കഴിച്ചത്. അന്ന് കേരളത്തിൽ അരിക്കൊക്കെ ക്ഷാമം ഉള്ള കാലമാണ്, അത്കൊണ്ട് ഹോട്ടലിൽ രണ്ടു തരം ഊണുണ്ട്. ഒന്ന് സ്റ്റാൻഡേർഡ് ഊണ്, ഒരു രൂപ ആണെന്നാണ് ഓർമ്മ. അതിൽ ഒറ്റ പ്രാവശ്യമേ ചോറ് വിളമ്പൂ. ആവശ്യത്തിന് ചോറ് വേണമെങ്കിൽ “സ്പെഷ്യൽ ഊണ്” കൂപ്പൺ എടുക്കണം. അതിന് […]

Share News
Read More

മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. |കേരള പോലീസ്

Share News

മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. നിങ്ങൾ ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അവർക്ക് നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കൾക്ക് പോലും ഇത് സാധ്യമാകും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, […]

Share News
Read More