സത്യതീരമണയുന്ന ബനഡിക്ട് പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിനയംകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനായിരുന്നു ബനഡിക്ട് 16-ാമൻ പാപ്പാ. കത്തോലിക്കാസഭയുടെ ശുശ്രൂഷ ഒരാളെ നയിക്കുന്നത് അധികാരത്തിന്റെ ഗർവിലേക്കോ സുഖലോലുപതയുടെ മന്ദിരങ്ങളിലേക്കോ അല്ല; മറിച്ച്, കർത്താവിന്റെ കുരിശിലേക്കാണെന്ന് പാപ്പാ ലോകത്തെ പഠിപ്പിച്ചു. ഈശോയുടെ ഹൃദയം സ്വന്തമാക്കിയ അജപാലകനെയും മുട്ടിന്മേൽ നിന്നു പ്രാർഥിക്കുന്ന ദൈവശാസ്ത്രജ്ഞനെയും ബനഡിക്ട് പാപ്പായിൽ നാം കണ്ടുമുട്ടുന്നു. കാൽസിഡോണ്‍ കൗണ്‍സിലിൽ മഹാനായ ലെയോ മാർപാപ്പയെപ്പറ്റി പറഞ്ഞു: “പത്രോസ് ലെയോയുടെ നാവിലൂടെ സംസാരിച്ചു.’’ നമ്മുടെ കാലഘട്ടത്തിൽ പത്രോസ്, ബനഡിക്ടിലൂടെ ലോകത്തോടും നമ്മോടും […]
Read More