ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം: സീറോമലബാർ സഭ

Share News

പ്രസ്താവന രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിൻ്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ESA വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്, യാതൊരു സാവകാശവും അനുവദിക്കാതെ, ഏപ്രിൽ 30 നു മുമ്പായി റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ അടിയന്തര ഉത്തരവും വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും അവമൂലം തുടർച്ചയായുണ്ടാകുന്ന  മരണങ്ങളുമടക്കം  സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കു വിധേയമാവാതിരിക്കുകയും   സർക്കാരുകൾ വേണ്ടത്ര പരിഗണന നൽകാതിരിക്കുയും ചെയ്യുന്നത്  സമൂഹത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു.   ഈ വിഷയങ്ങൾ സമൂഹമധ്യത്തിൽ […]

Share News
Read More

ഇനിയും ഈ നാട്ടിൽ ഒരു മനുഷ്യജീവനും വളർത്തുമൃഗവും വന്യമൃഗങ്ങൾക്ക് ഇരയാകരുത്. ആരുടെയും കൃഷി നശിപ്പിക്കപ്പെടരുത്.|കാട്ടുമൃഗങ്ങളുടെ ആക്രമണത്തെപ്പറ്റി വയനാട്ടിലെ കത്തോലിക്കാ രൂപതാദ്ധ്യക്ഷന്മാർ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന

Share News

സംയുക്ത പ്രസ്താവന കാട്ടുമൃഗങ്ങളുടെ ആക്രമണത്തെപ്പറ്റി വയനാട്ടിലെ കത്തോലിക്കാ രൂപതാദ്ധ്യക്ഷന്മാർ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന പ്രിയപ്പെട്ടവരേ, റിസർവ് വനങ്ങളും വന്യജീവിസങ്കേതങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് പോലെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ട് ആന, കടുവ, കരടി തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം കൊല്ലപ്പെടുന്ന മനുഷ്യരും നശിപ്പിക്കപ്പെടുന്ന കൃഷികളും എല്ലാം ഒരു തുടർക്കഥയാകുകയാണ്. കടുവയുടെ ആക്രമണത്താൽ കൊല്ലപ്പെട്ട പുതുശ്ശേരി നിവാസിയായ തോമസിൻ്റെയും വാകേരി നിവാസിയായ പ്രജീഷിൻ്റെയും ബന്ധുമിത്രാദികളുടെ കണ്ണീർ ഇനിയും ഉണങ്ങിയിട്ടില്ല. അതിന് മുമ്പ് തന്നെ […]

Share News
Read More

കടുവ ആക്രമണങ്ങൾ സർക്കാർ സ്‌പോൺസേർഡ് പ്രോജക്ട്!

Share News

കടുവ ആക്രമണങ്ങൾ സർക്കാർ സ്‌പോൺസേർഡ് പ്രോജക്ട്! ഒരു നൂറ്റാണ്ടു നീണ്ട കർഷക കുടിയേറ്റ ചരിത്രമാണ് വയനാടിനുള്ളത്. ഏറ്റവും കൂടുതൽ കുടുംബങ്ങൾ വയനാട്ടിലേക്ക് എത്തിച്ചേർന്നത് 40 – 70 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലാണ്. അക്കാലഘട്ടത്തിലുണ്ടായിരുന്ന വനഭൂമിയിൽ കാര്യമായ കുറവ് വയനാടിന്റെ ഒരു ഭാഗങ്ങളിലും ഉണ്ടായിട്ടുള്ളതായി കരുതാനാവില്ല. മാത്രവുമല്ല, ആ കാലങ്ങളിൽ പ്രധാനമായി സംഭവിച്ചത് ജന്മിമാരുടെയും ദേവസ്വത്തിന്റെയും മറ്റും കൈവശമുണ്ടായിരുന്ന ഭൂമി നിയമാനുസൃതം പണം നൽകി എഴുതിവാങ്ങി കുടിയേറി പാർക്കുകയായിരുന്നു. വനപ്രദേശങ്ങളോട് ചേർന്ന് താമസമുറപ്പിച്ചവരും, നിബിഡ വനത്തിൽനിന്ന് അകന്ന് ഭൂമി […]

Share News
Read More

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരി വസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു.

Share News

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെവര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്. ബാലസോറിലെ ട്രെയിന്‍ അപകടം: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണംഒഡീഷയിലെ ബാലസോറില്‍ ജൂണ്‍ 2-ന് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരെയും മരണപ്പെട്ട സഹോദരങ്ങളെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച കെസിബിസി അവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലായിരിക്കുന്നവര്‍ക്ക് വേഗത്തില്‍ സൗഖ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു. […]

Share News
Read More