ശുചീകരണ ജീവനക്കാരെ ആദരിച്ച ശേഷം രണ്ടായിരത്തോളം കുട്ടികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി.|സാമൂഹ്യ പ്രതിബദ്ധതാ ദിനം

Share News

സാമൂഹ്യ പ്രതിബദ്ധതാ ദിനം ഗാന്ധിജയന്തി ദിനത്തിൽ തൃശ്ശൂർ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രവും തൃശ്ശൂർ കോർപ്പറേഷനും സംയുക്തമായി സാമൂഹ്യ പ്രതിബദ്ധതാ ദിനം സംഘടിപ്പിച്ചു. മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണവും മേയർ ശ്രീ എം.കെ. വർഗ്ഗീസ് പ്രതിജ്ഞയും ചൊല്ലി കൊടുത്തു. ശുചീകരണ ജീവനക്കാരെ ആദരിച്ച ശേഷം രണ്ടായിരത്തോളം കുട്ടികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി. കുട്ടികളെ പറഞ്ഞയച്ച വികാരിയച്ചന്മാർക്കും പ്രിൻസിപ്പൽമാർക്കും അദ്ധ്യാപകർക്കും എല്ലാ സുമനസുകൾക്കും നന്ദിയപ്പിക്കുന്നു. Loaf Thrissur New

Share News
Read More

ശുചീകരണ തൊഴിലാളി മുരുകന് അഭിനന്ദനവുമായി മന്ത്രി എം.ബി. രാജേഷ് എത്തി

Share News

തിരുവനന്തപുരം .മണ്ണു നിറഞ്ഞ് ഒഴുക്കു നിലച്ച ഓവുചാൽ വൃത്തിയാക്കാൻ ആയുധങ്ങൾക്കു കഴിയാതെ വന്നപ്പോൾ സ്വന്തം പരിശ്രമത്തിലൂടെ മണ്ണുനീക്കി ഒഴുക്കു സുഗമമാക്കിയ ശുചീകരണ തൊഴിലാളി കെ. മുരുകന് അഭിനന്ദനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എത്തി. ശുചിത്വത്തിനായുള്ള പോരാട്ടത്തിന്റെ സന്ദേശമാണ് മുരുകന്റെ പ്രവൃത്തി കേരളത്തിനു നൽകുന്നതെന്ന്് അഭിനന്ദനങ്ങൾ അറിയിച്ചശേഷം മന്ത്രി പറഞ്ഞു. തിരുവനന്തപുരം കരിമഠം കോളനിയിലെ മുരുകന്റെ വസതിയിലെത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരളം ഇപ്പോൾ ലഹരിക്കെതിരേ നടത്തുന്ന പോരാട്ടംപോലെ മാലിന്യത്തിനെതിരായ പോരാട്ടത്തിനു തുടക്കമിടണമെന്നു […]

Share News
Read More