എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതി; ന്യൂസ്‌ക്ലിക്കിനെതിരായ നടപടി പ്രതിഷേധാര്‍ഹം; പിണറായി വിജയന്‍

Share News

തിരുവനന്തപുരം: ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിനെതിരായ ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി പുന:പരിശോധിക്കണം.എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ […]

Share News
Read More

നവമാധ്യമ പ്രവർത്തനം: വിമർശനാത്മകമായ വിലയിരുത്തലിന് കാലമായി!!

Share News

നാട്ടിലെ വാർത്തകൾ അറിയാൻ രാവിലെ പത്രം വരാൻ കാത്തിരിക്കുന്ന കാലം അവസാനിച്ചു. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ വാർത്തകൾ താമസംവിനാ കൃത്യമായി നമ്മിലേക്ക്‌ വരുന്നുണ്ട്. എന്നാൽ, വാർത്തകളിലെ കൃത്യത അളക്കാൻ ഒരു മാർഗവും ഇല്ലാത്ത കാലമാണിപ്പോൾ. സാങ്കേതിക വിദ്യകൾ പുരോഗമിക്കുംതോറും അത് ഉപയോഗിക്കുന്നതിലെ ധാർമീകതയെ കുറിച്ച് ചർച്ച ചെയ്തു പോകുക തന്നെ വേണം. കുറെ നാൾ മുമ്പ് വരെ ഞാൻ ഒരു അഭിപ്രായം ലേഖനമായി എഴുതി ഒരു പത്രസ്ഥാപനത്തിന് അയച്ചുകൊടുത്താൽ അവിടെ ഒരു എഡിറ്റർ ഇരുന്നു അവരുടെ താൽപര്യങ്ങൾക്കു […]

Share News
Read More

തേൻ കെണിയും ബ്ലാക്ക് മെയിലിംഗും.

Share News

സമൂഹമാധ്യമങ്ങളുടെ വരവ് ലോകത്തെമ്പാടും ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതിലും ഇടപെടുന്നതിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പഠിക്കുന്ന സ്ഥലത്തോ, ഓഫിസിലോ, ഓഫിസിനടുത്തോ, യാത്ര ചെയ്യുന്നിടത്തോ താമസിക്കുന്ന സ്ഥലത്തിനോ അടുത്തുള്ള പ്രദേശങ്ങളിൽ മാത്രമല്ല ഡേറ്റിങ്ങ് ആപ്പുകൾ വഴി ലോകത്തെവിടെയും പങ്കാളികളെ അന്വേഷിക്കാം എന്നായി. നേരിട്ടല്ലാതെ പ്രൊഫൈലുകൾ വഴി പങ്കാളികളെ തേടുമ്പോൾ സ്വന്തം ലൈംഗിക താല്പര്യങ്ങൾ, അതെത്ര വിചിത്രമായ താല്പര്യങ്ങൾ ആണെങ്കിൽ പോലും, തുറന്നു പറയാമെന്നായി. വാട്ട്സ്ആപ്പ് വന്നതോടെ ലോകത്തെവിടേയും ഉള്ളവരോട് ചിലവില്ലാതെ സംസാരിക്കാം എന്ന് വന്നു. ഇതൊക്കെ നമുക്ക് കൂടുതൽ അനുയോജ്യരായവരെ […]

Share News
Read More

പ്രിയപ്പെട്ട അരികൊമ്പന്…|ഡോ.അരുൺ സക്കറിയയുടെ മുന്നിലേക്ക് വരുമോ?. മയക്കുവെടിക്ക് വിധേയപ്പെടുമോ? |അഭിവാദ്യങ്ങൾ. സൂപ്പർ സ്റ്റാർ പദവിയിൽതുടരുക.

Share News

പ്രിയപ്പെട്ട അരികൊമ്പന്… ഇത്‌ എഴുതുന്നത് എറണാകുളം നഗരത്തിലെ കൊച്ചിയിൽ നിന്നാണ്. ഈ കത്ത് അങ്ങേക്ക് എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല. അങ്ങയുടെ ഭാഷ എനിക്കറിയില്ല. എങ്കിലും ഇത്‌ ആനയുടെ ഭാഷയിൽ ആരെങ്കിലും അറിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ആന പ്രേമിയല്ല. സകല മൃഗങ്ങളോടും സ്നേഹവും ആദരവും ഉണ്ട് . ഒരിക്കൽ പോലും ആനപ്പുറത്തു കയറിയിട്ടില്ല. ഒരു ആനയെ തൊട്ടുനോക്കിയ അനുഭവം പോലും ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല. ആന വാലിന്റെയും, ആനകളുടെയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കുവാൻ സാധിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിനും, […]

Share News
Read More

സമൂഹ മാധ്യമങ്ങളും തൊഴിലും |എങ്ങനെയാണ് പുതിയ ലോകത്ത് സമൂഹമാധ്യമങ്ങൾ തൊഴിൽ ജീവിതത്തെ സഹായിക്കാൻ ഉപയോഗിക്കാൻ പറ്റുന്നത് ?|മുരളി തുമ്മാരുകുടി

Share News

ഇനി വരുന്ന കാലത്ത് നാം തൊഴിൽ അന്വേഷിക്കുകയല്ല, തൊഴിലുകൾ നമ്മളെ അന്വേഷിക്കുകയായിരിക്കും എന്ന് ഞാൻ പലപ്പോഴും പറയാറുണ്ടല്ലോ.ആഗോളമായ ഒരു തൊഴിൽ ജീവിതത്തെ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഡിഗ്രികൾക്കപ്പുറം നിങ്ങൾക്ക് എന്ത് അറിയാം എന്നും അതിനുള്ള എന്ത് സർട്ടിഫിക്കേഷൻ ഉണ്ട് എന്നതും പ്രധാനമാകും. LinkedInLinkedIn Indiaലിങ്ക്ഡ് ഇൻ പോലുള്ള സൈറ്റുകൾ കൂടുതൽ സ്കിൽ അസ്സെസ്സ്മെന്റ് സംവിധാനം ഉണ്ടാക്കും. തൊഴിൽ ചെയ്യാൻ ആളുകളെ അന്വേഷിക്കുന്നവരും അവരെ സഹായിക്കാൻ നിർമ്മിത ബുദ്ധിയും ഇത്തരം സൈറ്റുകളിലൂടെ അന്വേഷിച്ച് ശരിയായ അറിവും പരിചയവും […]

Share News
Read More