കുടുംബങ്ങൾക്ക് സഭ സാന്നിധ്യത്തിന്റെ കൂദാശയാകണം: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
കാക്കനാട്: കുടുംബങ്ങളുടെ കെട്ടുറപ്പും കൂട്ടായ്മയുമാകുന്ന വീഞ്ഞ് കുറഞ്ഞു പോകുമ്പോൾ സാന്ത്വനവും പരിഹാരവും നൽകുന്ന സാന്നിധ്യമായി സഭയുടെ കുടുംബ ശുശ്രൂഷകർ മാറണമെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കുടുംബ പ്രേഷിതത്വം, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോലൈഫ് എന്നീ വകുപ്പുകളുടെ രൂപതാ ഡയറക്റ്റർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സഭാകമ്മീഷന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. സങ്കടങ്ങളിലും പ്രതിസന്ധികളിലും ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ […]
Read More