പെണ്മയുടെ അന്തസ്സും ശക്തിയും സർവാത്മനാ അംഗീകരിക്കുന്ന ഒരു സമൂഹം നാം കെട്ടിപ്പെടുക്കണം.
ചില വനിതാദിനചിന്തകൾ ഇന്ന് ലോകവനിതാദിനം ! ഒരു പെൺകുട്ടിയുടെ ജനനം സാക്ഷാൽ മഹാലക്ഷ്മിയുടെ പിറവിതന്നെ. മഹാലക്ഷ്മിയെപ്പോലെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായിട്ടാണ് പെൺകുട്ടി പിറക്കുന്നതെന്നു മതങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ യഥാർഥജീവിതത്തിൽ ഈ സമ്പത്തിന്റെ കാര്യം പറഞ്ഞുകൊണ്ടുതന്നെ ശ്വാസം മുട്ടി മരിക്കേണ്ട ഗതികേടാണ് ഭാരത സ്ത്രീകൾക്കുള്ളത്. സ്ത്രീകൾക്ക് സമൂഹത്തിൽ അനർഘമായ സ്ഥാനവും സ്വാതന്ത്ര്യവും വാരിക്കോരിക്കൊടുക്കുന്നുണ്ടെന്നു വീമ്പിളക്കുന്ന നമ്മുടെ നാട്ടിൽ അവർക്കുനേരെയുള്ള ആക്രമണങ്ങൾക്കു യാതൊരു കുറവുമില്ല. ലാൻസെറ്റ് മാസിക വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്നു ദശകങ്ങളിൽ ഇന്ത്യയിൽ 15 ദശലക്ഷം […]
Read More