
അൺലോക്ക് ഇന്ത്യ: സാംസ്കാരിക പരിപാടികള്‍ക്ക് അനുമതി, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം
ന്യൂഡല്‍ഹി: അഞ്ചാം ഘട്ട അൺലോക്കിന്റെ ഭാഗമായി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അതാത് പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇതിന് അനുമതി നൽകുന്ന കാര്യം തീരുമാനിക്കാം.
പരിപാടിക്ക് എത്തുന്ന കലാകാരന്മാര് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മേക്കപ്പുകള്‍ കഴിവതും വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഓഡിറ്റോറിയങ്ങളില്‍ പരമാവധി 200 പേരെ മാത്രമെ അനുവദിക്കു. തുറസായ സ്ഥലങ്ങളില്‍ ആറടി അകലം പാലിച്ചു മാത്രമെ കാണികളെ ഇരുത്താവൂവെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.