❤️ സ്നേഹിച്ച് ആരെയും വഷളാക്കരുതേ|സാബു ജോസ്

Share News

❤️ സ്നേഹിച്ച് ആരെയും വഷളാക്കരുതേ 👨‍👩‍👦 വാത്സല്യത്തോടെ മക്കളെ വളർത്തണം; എന്നാൽ അവരുടെ ഉത്തരവാദിത്തബോധം ഇല്ലാതാക്കരുത് 🌱 സമകാലിക സംഭവങ്ങളും വിവിധ കോടതി നിരീക്ഷണങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിലെ ചില അടിസ്ഥാന ചോദ്യങ്ങളിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുകയാണ്. 👦 കുട്ടികളുടെ പെരുമാറ്റം👩 സ്ത്രീകളോടുള്ള ബഹുമാനം🧭 ഉത്തരവാദിത്തബോധം🤝 സാമൂഹിക മര്യാദ🏠 മാതാപിതാക്കളുടെ വളർത്തൽരീതി ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാണ്. എന്നാൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മൾ പലപ്പോഴും പുറത്തേക്ക് നോക്കുകയാണ്. കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുന്നതിനൊപ്പം, അവരെ […]

Share News
Read More

നിർബന്ധിച്ചുള്ള സൗജന്യ യാത്ര എന്തിന് ?|പണം നൽകാൻ തയ്യാറുള്ളവർക്ക് ആ അവകാശം നിഷേധിക്കരുത്

Share News

നിർബന്ധിച്ചുള്ള സൗജന്യ യാത്ര എന്തിന് ? പണം നൽകാൻ തയ്യാറുള്ളവർക്ക് ആ അവകാശം നിഷേധിക്കരുത് കേരളത്തിൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പലർക്കും വലിയ സഹായമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും തൊഴിൽ തേടി യാത്ര ചെയ്യുന്നവർക്കും വിദ്യാർത്ഥിനികൾക്കും ഇത് ആശ്വാസകരമായ പദ്ധതിയാണ്. എന്നാൽ, ഈ പദ്ധതിയുടെ നടപ്പാക്കലിൽ ചില ഗൗരവമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. അടുത്തിടെ ഞാൻ പ്രിയദർശിനി ബസിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ച ഒരു സംഭവം ചിന്തിപ്പിക്കുന്നതായിരുന്നു. ഉന്നത ജോലിയും നല്ല വരുമാനവുമുള്ള ചില […]

Share News
Read More

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് വെറുമൊരു ‘ചാരിറ്റി’ ആണെന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി!

Share News

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് വെറുമൊരു ‘ചാരിറ്റി’ ആണെന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി! കടക്കെണിയിലുള്ള കേരളം എന്തിനാണ് ഈ സാഹസം കാണിക്കുന്നത്? ഒറ്റനോട്ടത്തിൽ സ്ത്രീ ശാക്തീകരണവും തൊഴിലവസരങ്ങൾ വർധിപ്പിക്കലുമാണ് ലക്ഷ്യമെങ്കിലും, ഇതൊരു ഗംഭീര ‘എക്കണോമിക് മാസ്റ്റർ സ്ട്രോക്ക്’ കൂടിയാണ്. എങ്ങനെയെന്നല്ലേ? 2016-ൽ ജിയോ സൗജന്യമായി ഡാറ്റയും കോളും നൽകിയപ്പോൾ അംബാനിക്ക് വട്ടായെന്ന് പലരും കരുതി. പക്ഷേ അതൊരു കസ്റ്റമർ അക്വിസിഷൻ സ്ട്രാറ്റജി (Customer acquisition strategy) ആയിരുന്നു. വമ്പൻ ലാഭമാണ് പിന്നീട് ജിയോ ഉണ്ടാക്കിയത്. […]

Share News
Read More

സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ കാലമായി. കണ്ടതില്‍ നിന്നും കേട്ടതില്‍ നിന്നും രൂപപ്പെടുത്തിയ ചില അഭിപ്രായങ്ങള്‍.

Share News

1. ആഘോഷം പ്രധാനമായും കുട്ടികളുടേതാണ്. മറ്റുള്ളവരെല്ലാം അവരുടെ ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നവരാണ്. അധ്യാപകരോ രക്ഷിതാക്കളോ അതിഥികളോ അത് ഹൈജാക്ക് ചെയ്യരുത്. വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃത വാര്‍ഷികവും വേണ്ടേ. 2. പരമ്പരാഗത സങ്കല്പത്തിലുള്ള നെടുനീളന്‍ മീറ്റിംഗുകളല്ല വാര്‍ഷികാഘോഷം. അത് ചെറിയ ഒരു ഭാഗം മാത്രമാണ്. രണ്ടും മൂന്നും മണിക്കൂര്‍ നീളുന്ന പ്രസംഗമേള നടത്തുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം. നാലുവശവും അധ്യാപകരാലും വോളണ്ടിയേഴ്‌സിനാലും ചുറ്റപ്പെട്ട് നടുത്തളത്തില്‍ അകപ്പെടുന്ന കുട്ടികളുടെ അവസ്ഥ ഒന്നാലോചിക്കണം. ആകെയുള്ള ഗുണം നിസ്സഹായതയുടെ നിശബ്ദതയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ […]

Share News
Read More

മുനമ്പത്ത് തീര്‍പ്പ് വൈകരുത്|സംസ്ഥാന സര്‍ക്കാരിനു ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്.

Share News

വാര്‍ത്താവീക്ഷണം മുനമ്പത്ത് തീര്‍പ്പ് വൈകരുത് വക്കഫ് ഭേദഗതി ബില്‍ പാസായി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ചില മാറ്റങ്ങള്‍ പ്രവചിക്കപ്പെടുന്നുണ്ട്. അതെന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ഭേദഗതി ബില്ല് പ്രത്യേക പ്രാധാന്യം ഉള്ളതാണ്. മുനമ്പം തന്നെ മുഖ്യം. മുനമ്പത്തെ അറുനൂറിലേറെ കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുമോ എന്നതാണു പ്രധാനം. ബില്‍ പാസായി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തു നടപ്പിലായാലും അക്കാര്യത്തില്‍ പൂര്‍ണമായൊരു ഉറപ്പ് ഇനിയും ലഭ്യമായിട്ടില്ല. ബില്‍ പ്രാബല്യത്തിലാവുന്നതോടെ മുനമ്പം വിഷയം പരിഹരിക്കപ്പെടുമെന്നു പറഞ്ഞവര്‍ക്കുപോലും […]

Share News
Read More

‘സെക്സിസം’ പഠിപ്പിച്ച മകൾ!!!

Share News

എന്നെ ‘സെക്സിസം’ പഠിപ്പിച്ച മകൾ!!! അന്നവൾക്ക് 13 വയസ്സാണ്.മൊബൈലിൽ വീഡിയോ കാണുന്ന ഞാൻ. തൊട്ടടുത്ത് തന്നെ മകളുമുണ്ട്. സ്ക്രോളിങ്ങിനിടെ മലയാളത്തിലെ ഒരു ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയുടെ വീഡിയോ വന്നു.വളരെ ചെറിയ പെൺകുട്ടിയാണ് പാട്ടു പാടാൻ വന്നിരിക്കുന്നത്. ദിവസങ്ങൾക്കു ശേഷം കണ്ട സന്തോഷത്തിൽ മ്യൂസിക് ഡയറക്ടറായ ജഡ്ജി അങ്കിൾ പെൺകുട്ടിയോട് കുശലം ചോദിക്കുന്നു. “മോളെ, കുറച്ചു നാളായല്ലോ കണ്ടിട്ട്.അല്പം തടിച്ചോ? തടിക്കണ്ട കെട്ടോ..മാമനെ നോക്ക്. ഇങ്ങനെ തടി നല്ലതല്ല.” പെൺകുട്ടി വെറുതെ തലയാട്ടി ചിരിച്ചു. എന്നാൽ അരികത്തു […]

Share News
Read More

ഇടതുപക്ഷത്തിന്റെ ഭാഗമായി നിയമസഭയിൽ എത്തിയ പി വി അൻവർ പാർടിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായി മാറിയിരിക്കുന്നു.|മന്ത്രി പി .രാജീവ്

Share News

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തുന്നതിനും സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതിനും നടത്തുന്ന ആസൂത്രിത പദ്ധതിയുടെ ഉപകരണമായി പി വി അൻവർ എംഎൽഎ മാറിയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാണിക്കുന്നത്. പാർടിയുടെ ആധികാരികതയും നേതൃത്വത്തിന്റെ വിശ്വാസ്യതയും തകർക്കാൻ യുഡിഎഫും ബിജെപിയും മതമൗലികവാദ സംഘടനകളും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന മഴവിൽ മുന്നണി കുറേക്കാലമായി ശ്രമിക്കുന്നുണ്ട്. അതിന് ഒരു എൽഡിഎഫ് സ്വതന്ത്രനെ ആയുധമായി ലഭിച്ചെന്നത് ഇക്കൂട്ടരെ ആവേശം കൊള്ളിക്കുന്നു. പാർടിയുടെ ആധികാരികത ദുർബലപ്പെടുത്തുക, സിപിഐ എമ്മിന്റെ സ്ഥായിയായ മതനിരപേക്ഷ നിലപാടിൽ അവിശ്വാസം സൃഷ്ടിക്കുകയും […]

Share News
Read More

ജെർമ്മനിയിലെ ജോലി നിയമങ്ങൾ അനുസരിച്ച ഒരാൾ ഒരു ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല.

Share News

മോനെം കൊണ്ട്‌ നാട്ടിൽ വന്നൂടെ, ഇവിടെ വളരെ മികച്ച ജോലി കിട്ടുമല്ലൊ എന്ന് അഭ്യുദയകാംക്ഷികൾ ഇതുവരെ ധാരാളം പറഞ്ഞിട്ടുണ്ട്‌. ആ വലയിലൊന്നും വീഴാതെപോയതിനുള്ള പ്രധാന കാരണം ജെർമ്മനിയിലെ വർക്ക്‌ കൾച്ചർ, ജോലി സുരക്ഷിതത്വം എന്നിവയൊക്കെക്കൊണ്ടു തന്നെയാണു. ഉദാഹരണത്തിനു; ഈ ഫോട്ടൊ എടുത്തത്‌ ഒരു മൂന്നാഴ്ച്ചയ്ത്തെ ഒരു റിട്രീറ്റ്‌ സമയത്താണു. മൂന്നാഴ്ച ഞങ്ങൾ ബ്ലാക്ക്‌ ഫോറസ്റ്റ്‌ ലെ റിട്രീറ്റ്‌ ഗ്രാമത്തിലായിരുന്നു. താരതമ്യേന ചിലവേറിയ ഇതിന്റെ ചിലവ്‌ വഹിക്കുന്നത്‌ കമ്പനിയും ഇൻഷുറൻസും ചേർന്നാണു. ഇതിന്റെ ഉദ്ദേശം, തിരക്കു പിടിച്ച ജീവിതത്തിൽ […]

Share News
Read More

നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണ്, അത് നിങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന അഭിപ്രായമാണെങ്കിലും,അല്ലെങ്കിലും

Share News

മുല്ലപെരിയാർ ഡാം തകരുമോ? അയ്യായിരത്തോളം വർഷം കഴിഞ്ഞും തകർന്നു വീഴാതെ നിൽക്കുന്ന മനുഷ്യ നിർമ്മിതിയാണ് പിരമിഡുകൾ. എന്തുകൊണ്ടായിരിക്കും പിരമിഡുകൾ കാലത്തെ അതിജീവിച്ചു നിൽക്കുന്നത്? ഒറ്റ വാചകത്തിലെ ഉത്തരം ഫിസിക്സിലെ നിയമങ്ങൾ പ്രകാരം അതിന് ഇനിയും തകർന്നു വീഴാനാകില്ല എന്നാണ്. വിശദീകരിക്കാം. നിങ്ങൾ ഒരു ടിപ്പറിൽ കുറെ കല്ലും, മണ്ണും ഒരിടത്തു കൊണ്ടുപോയി തട്ടുക. എന്തായിരിക്കും അതിന്റെ രൂപം? ഒരു കൽകൂന അല്ലെ? അതായത് പിരമിഡ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഉയരത്തെ അപേക്ഷിച്ച് തറ വിസ്തീർണ്ണം വളരെ കൂടിയ […]

Share News
Read More

ഈ സ്ഥലം ഇലിപ്പോട്ടുകോണം അമ്പലം ജംക്‌ഷൻ. മറക്കരുത്..| ഇനി ഇതുവഴി വരികയാണെങ്കിൽ കേറുമല്ലോ. കേറാതിരിക്കരുത്..

Share News

മനോഹര മാതൃക മനോഹരൻ.കെ. പേരു പോലെ തന്നെ മനോഹരമായ ജീവിതമാണ് എന്റേത്. ജീവിതത്തിലെ സമാധാനോം സന്തോഷോം എന്നൊക്കെ പറയുന്നത് നമ്മളു സൃഷ്ടിക്കുന്നതാണ്. വേണമെന്നു വെച്ചാ വേണം. വേണ്ടെന്നു വച്ചാ വേണ്ട. അതിൽ തീരണം. ഞാൻ രാവിലെ നാലിനെഴുന്നേറ്റ് കടയിലേക്കു വരും. നാലരയാകുമ്പോൾ പശൂംപാൽ വരും. ദോശ ചുടും. തേങ്ങാ ചമ്മന്തിയരയ്ക്കും. അഞ്ചേമുക്കാൽ ആകുമ്പോൾ ചായകുടിക്കാരു വരും. പതിവുകാരാ. റേഡിയോ ഉച്ചത്തിൽ വച്ചിട്ടുണ്ട്. അടുക്കളേലായിരിക്കുമ്പോൾ എനിക്കും കേൾക്കണം. പഴയ മട്ടിലൊരു കടയാണ്. മക്കടെ പേരാ ഇട്ടിരിക്കുന്നെ. ഹോട്ടൽ ‘വിഷ്ണു […]

Share News
Read More