
വർധിക്കുന്ന ആശങ്ക:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,537 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 61,537 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിന് അടുത്തെത്തി.
ഇതുവരെ 20,88,612 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,19,088 ആളുകള്‍ നിലവില്‍ ചികില്‍സയിലാണ്. 14,27,006 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ മാത്രം 933 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 42,000 കടന്നു. 42,518 ആളുകളാണ് വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചത്.
ഓഗസ്റ്റ് ഏഴു വരെ രാജ്യത്ത് 2,33,87,171 സാംപിളുകള്‍ പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 5,98,778 സാംപിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ വ്യക്തമാക്കി.