കാർഷിക സംസ്കാരം തിരികെ കൊണ്ടുവരാൻ കൊറോണ കാരണമായി- ബെന്നി ബഹനാൻ എം.പി.
13 ഏക്കർ ഭൂമി കൃഷിയോഗ്യമാക്കി എറണാകുളം-അങ്കമാലി അതിരൂപത
കാർഷിക സംസ്കാരം തിരികെ കൊണ്ടുവരാൻ കൊറോണ കാരണമായി- ബെന്നി ബഹനാൻ എം.പി.
മറന്നു തുടങ്ങിയ കാർഷിക സംസ്കാരം തിരികെ എത്തിക്കാൻ കൊറോണ ലോക്ക് ഡൗൺ മൂലം മലയാളികൾ നിർബന്ധിതരായി മാറിയെന്ന് ബെന്നി ബഹനാൻ എം.പി. അഭിപ്രായപ്പെട്ടു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും സൗത്ത് വാഴക്കുളം മഡോണ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തരിശു ഭൂമി കൃഷിപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷെവലിയർ പി.ജെ.തോമസ് അതിരൂപതയ്ക്ക് ദാനം നൽകിയ 13 ഏക്കർ ഭൂമിയിൽ മഡോണ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ വിവിധതരത്തിലുള്ള കാർഷികപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ട്രസ്ററ് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ കിഴക്കമ്പലം ഫൊറോനാ വികാരി ഫാ. ഫ്രാൻസീസ് അരീക്കൽ അധ്യക്ഷത വഹിച്ചു
.സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ,
മഡോണ ചാരിറ്റബിൾ ട്രസ്ററ് ഡയറക്ടർ ഫാ. ആന്റോ ചാലിശേരി ,ഫാ. പീറ്റർ തിരുതനത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം വിജി സണ്ണി, കൃഷി ഓഫീസർ കെ. അനിത,കൈക്കാരൻ പൗലോസ് ഊറ്റാൻജേരി ,ജോമോൻ പുന്നച്ചാൽ ,വൈസ് ചെയർമാൻ ഡെന്നി പൂവൻ ,
മദർ സി .ജോത്സന എന്നിവർ സംസാരിച്ചു.