പരിശോധന നടത്താതെ എത്തുന്ന പ്രവാസികൾക്ക് 14 ദിവസം ക്വാറന്റൈന്‍

Share News

തിരുവനന്തപുരം:പുറപ്പെടുന്ന രാജ്യത്ത് കൊറോണ പരിശോധനക്ക് വിധേയരാകാത്ത പ്രവാസികള്‍ നാട്ടിലെത്തുമ്പോൾ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.ജില്ലാ ഭരണകൂടമാണ് ഇവർക്കുള്ള ക്വാറന്റൈൻ ഒരുക്കുന്നത്. നേരത്തെയുള്ള ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിയാണ് നോര്‍ക്ക പുതിയ ഉത്തരവിറക്കിയത്.

യാത്രക്ക് മുമ്പ് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ ഹോം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.

സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ഇവര്‍ക്കുള്ള താമസം ഒരുക്കുന്നത് ജില്ലാ ഭരണകൂടമാണ്. ഇവര്‍ക്ക് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള ഗതാഗതസൗകര്യം വിമാനത്താവള ജില്ലകളിലെ കലക്ടര്‍മാര്‍ ഒരുക്കും

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു