വീരപുത്രി നിനക്കഭിവാദ്യം…

Share News

വീരപുത്രി നിനക്കഭിവാദ്യം…

പത്തനംതിട്ട ജില്ലാ റാന്നിയിൽ ചിറ്റാർ എന്ന സ്ഥലത്ത് കേരള ഫോറെസ്റ്റ് ഉദ്യോഗസ്ഥർ കൂട്ടം ചേർന്ന് തല്ലിക്കൊന്നു കിണറ്റിലിട്ട മത്തായി എന്ന പൊന്നുവിന്…..

സ്വന്തം ഭർത്താവിന്റെ മൃതശരീരം മറവു ചെയ്യാതെ ഒരു മാസമായി നീതിക്കുവേണ്ടി പട പൊരുതിയ ചിറ്റാർ മത്തായിയുടെ ഭാര്യ ഷീബമോൾ ഏതൊരു സ്ത്രീക്കും മാതൃകയാണ്. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് കൊലയാളികളെ രക്ഷിക്കാൻ കേരള സർക്കാർസകല സംവിധാനവും, കൂലി തൊഴിലാളി യൂണിയൻ നേതാക്കന്മാരും എത്ര ശ്രമിച്ചിട്ടും നടക്കാതെ പോയത് നീതിപീഠത്തിന്റെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ്.

പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയതുകൊണ്ട് പാവങ്ങളുടെ സർക്കാറിന് സിബിഐ അന്വേഷണത്തിനു സമ്മതം മൂളേണ്ടി വന്നു. മത്തായിയുടെ പാവം ഭാര്യയെ സഹായിക്കാൻ വനിതാമതിലിനു വേണ്ടി കാഹളം മുഴക്കിയ സ്ത്രീ വിമോചന തൊഴിലാളികളെ ആരെയും കണ്ടതുമില്ല..ഒരു വനിത സഖാവിനെ കണ്ടതുമില്ല.. ….

Mathew CB

Share News