പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു
ആലപ്പുഴ: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അമ്മായിയമ്മയും മരുമകളും മരിച്ചു. മാന്നാര്‍ ബുധനൂര്‍ കടമ്ബൂര്‍ പടനശേരിയില് തങ്കപ്പന്റെ ഭാര്യ ഒമന(65), മകന് സജിയുടെ ഭാര്യ മഞ്ജു (32) എന്നിവരാണ് മരിച്ചത്.മഞ്ജുവിന്റെ കുഞ്ഞ് അപകടത്തില്‍ നി്ന്ന് രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ പിടിക്കാന്‍ മഞ്ജുവിന്റെ കുട്ടി ഓടിയപ്പോള്‍ കുട്ടിയെ രക്ഷിക്കുവാന്‍ ശ്രമിച്ചതാണ് ഇവര്‍. ഈ സമയം ഇരുവര്‍ക്കും ഷോക്കേറ്റു. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
കുട്ടിക്ക് പരിക്കുകളില്ല. ഇവരുടെ മൃതദേഹങ്ങള്‍ തുടര്‍ നടപടിക്കായി ആശുപത്രിയിലേക്കു മാറ്റി.