ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കി.

Share News

ന്യൂഡല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന്‍ തീരുമാനിച്ചത്.

ബീഹാർ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കമ്മീഷൻ പ്രത്യേക യോഗം വിളിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് ആവശ്യപ്പെടുകയാണെങ്കിൽ റദ്ദാക്കുന്ന കാര്യം പരിഗണിക്കും എന്ന് നേരത്തെ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്.

Share News