
*വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് അടുത്ത ചുവട് വെപ്പിലേക്ക്*
നമ്മുടെ ജനകീയ ആംബുലൻസ് കാരുണ്യ മുഖവുമായി തെരുവിലുണ്ട്.
നമ്മുടെ മുന്നിൽ ആഹാരവും, മരുന്നും വസ്ത്രവുമില്ലാത്ത നിരവധിപേരുണ്ട്.കിടപ്പുരോഗികളും ക്യാൻസർ രോഗികളുമൊക്കെ അതിൽ ഉൾപ്പെടുന്നു.ജനുവരി മുതൽ കൊല്ലം റെഡ്ക്രോസ്സ് ആരംഭിക്കുന്ന ഉച്ചഭക്ഷണ വിതരണത്തിൽ വി കെയറും പങ്കാളികളാകുന്നുണ്ട്.
വീൽ ചെയറും, കട്ടിലും, വാക്കറും, വാട്ടർ ബെഡും, എയർ ബെഡും, ഡയപ്പറുമൊക്കെ നാം രോഗികൾക്കായി കൊടുത്തുകൊണ്ടേയിരിക്കുന്നത് നിങ്ങൾക്കറിയാമല്ലോ.അതോടൊപ്പം വലിയ പ്രൊജക്റ്റ് ആയി ഒരു വൃദ്ധമന്ദിരം നമ്മൾ തുടങ്ങുകയാണ്. അതിനോട് ചേർന്ന് ചെറിയ രീതിയിൽ പാലിയേറ്റീവ് പരിചരണവും അതിന് തുടർച്ചയായി പാലിയേറ്റീവ് ഹോസ്പിറ്റലും ആരംഭിക്കണം.
വലിയൊരു ചെലവ് വരുന്ന പദ്ധതിയുടെ ഭാഗമായി അത്യാവശ്യത്തിനായി ചെറിയ അളവിലെങ്കിലും സ്ഥലം വാങ്ങുവാനും നമ്മൾ ആഗ്രഹിക്കുന്നു.ആയതിനായി കുറച്ചെങ്കിലും തുക സംഭരിച്ചേ മതിയാവൂ. ബാക്കി ലോണോ മറ്റു സാഹചര്യങ്ങളോ നമുക്ക് ഉപയോഗപ്പെടുത്താം.ഉള്ളതിൽ പങ്കുമായി കൈകോർത്തോളൂ. പലതുള്ളി പെരുവെള്ളമാണല്ലോ. നമ്മൾ ഒരുമിച്ച് നിന്നാൽ അനേക കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കഴിയും. വി കെയറിനൊപ്പം കൈ കോർക്കണേ. അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു
V care palliative & charitable trust
Current Account no-7033528147IFSC -IDIB000M108
Indian bankPolayathode
സ്നേഹപൂർവ്വം

ജോർജ് എഫ് സേവ്യർ വലിയവീട്ചെയർമാൻMob :9387676757
എസ്. അജയകുമാർ (ബാലു )ട്രഷറർ