
മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രാന്വേഷണം
ന്യൂഡല്‍ഹി: കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ iiiiiii. ധനമന്ത്രാലയത്തിന്റെ നേതൃതത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണത്തില്‍ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.ജലീലിനെതിരെ ആഭ്യന്തര മന്ത്രാലയവും വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ചു ലക്ഷം ധനസഹായം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമ ലംഘനം കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെറ നിയമം അനുസരിച്ച് നിയമനിര്‍മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. വിദേശസഹായം കൈപ്പറ്റുകയാണെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. വിദേശ ധനസഹായം വാങ്ങിയ വിഷയത്തില്‍ ജലീല്‍ ചട്ടം ലംഘിച്ചെന്നാണ് ധനമന്ത്രാലയത്തിന്‍റെ കണ്ടെത്തല്‍.
കോണ്‍സുലേറ്റ് ജനറലുമായി നേരിട്ട് ഇടപാട് നടത്തുന്നതിന് കേന്ദ്രാനുമതി ആവശ്യമായിരുന്നു. എന്നാല്‍ ഇത് ലഭിക്കാതെയാണ് മന്ത്രി ബന്ധപ്പെട്ടത്. അതെ സമയം ഏത് അന്വേഷണം നേരിടാനും താന്‍ ഒരുക്കമാണെന്ന് മന്ത്രി ജലീല്‍ പറഞ്ഞു.