മുതിർന്നവരോടും പ്രായത്തിൽ മൂത്തവരോടും തറുതല പറയരുത് … മുതിർന്നവരുടെ കാലുകൾ കവച്ചു കടക്കരുത്… മുതിർന്നവരുടെ മുകളിൽ , അവരെക്കാൾ മുകളിൽ ഇരിക്കരുത്‌ …

Share News

ഇന്നലെകളിൽ … ആധുനികത സ്വന്തമാക്കാത്ത, multispeciality ഹോസ്പിറ്റൽസോ multi cultured സൊസൈറ്റിയോ കാണാത്ത കാരണവന്മാർ മക്കൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു :

മുതിർന്നവരോടും പ്രായത്തിൽ മൂത്തവരോടും തറുതല പറയരുത്

… മുതിർന്നവരുടെ കാലുകൾ കവച്ചു കടക്കരുത്..

. മുതിർന്നവരുടെ മുകളിൽ , അവരെക്കാൾ മുകളിൽ ഇരിക്കരുത്‌

... ഇങ്ങനെ പോകുന്ന ഒരു പിടി കാര്യങ്ങളുണ്ടായിരുന്നു , ഓതി കൊടുക്കാനും പകർന്നു കൊടുക്കാനുമായി. മൂല്യങ്ങളുടെ മനോഹാരിത കാട്ടികൊടുക്കാനും ഇല്ലായ്മകളിലും വല്ലായ്മകളിലും പങ്കു വയ്പിന്റെ മധുരം നുകരനായി കൂടുതൽ കുട്ടികളും,അനുഗ്രഹമായി വല്യമ്മചിയും വല്യപ്പച്ചനും വീടുകളുടെ ഇത്തിരി ഇടങ്ങളിൽ നിറഞ്ഞു കഴിഞ്ഞിരുന്നു സന്തോഷത്തിലും സംതൃപ്തിയിലും .

.. ഇന്ന് ഏല്ലാരും വളർന്നു : തലകൊണ്ടും ശരീരം കൊണ്ടും; മനസ്സ് അതനുസരിച്ചു ചുരുങ്ങി എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ വളർച്ചയുടെ യഥാർത്ഥ ചിത്രം ആകും

. മൂല്യങ്ങൾ പഴങ്കഥകൾ ആയി വല്യമ്മയും വല്യപ്പനും … ഫോട്ടോയിൽ അലങ്കരിക്കപ്പെട്ട ഒതുക്കപ്പെട്ട ജീവിതങ്ങൾ; ജീവനോടെ കാണണമെങ്കിൽ അഗതി മന്ദിരങ്ങളിൽ പോകണമെന്ന് മാത്രം…

പങ്കുവയ്‌പും സാഹോദര്യവും … അതൊക്കെ പഴങ്കഥകളല്ലേ ഭായ് … അപ്പൻ തറയിലും മകൻ മേശയിലും ഇരിക്കുന്നത് കണ്ട് അതിന്റെ ഭംഗികേട് ചൂണ്ടിക്കാണിച്ചപ്പോൾ മകൻ പറഞ്ഞു :

” ചേട്ടൻ തെങ്ങിലേക്ക് നോക്കിയേ , കരിക്ക് മുകളിലും തേങ്ങാ താഴെയുമല്ലേ ..” വളർന്നു … ഒത്തിരി … ആകാശം മുട്ടെ പക്ഷേ ആ വളർച്ച നൂല് പൊട്ടിയ പട്ടം പോലെ ആയോ എന്നൊരു ശങ്ക…ഓട്ടത്തിനിടയിൽ അല്പം വിശ്രമിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ , കിതപ്പകറ്റുന്നതിനിടയിൽ ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ,തണൽ നൽകിയ മരങ്ങളെയും തഴുകി തലോടിയ കുളിർതെന്നലുകളെയും വെരുതെ ധ്യാന വിഷയമാക്കിയിരുന്നെങ്കിൽ …വളർച്ചയെക്കുറിച്ചുള്ള അഹന്തയ്ക്ക് കുറവുണ്ടാകുമായിരുന്നു ; വിഷം ചീറ്റലുകൾ ശമിക്കുമായിരുന്നു ; സഹോദര്യത്തിൻ സാമീപ്യവും പുൽകലുകളും വീണ്ടെടുക്കാൻ സാധിക്കുമായിരുന്നു …

എല്ലാറ്റിലുമുപരിയായി അക്ഷരങ്ങളുടെ രൂപത്തിൽ ചത്തുകിടക്കുന്ന ആശയങ്ങൾക്കും വികാരങ്ങൾക്കും ജീവനുണ്ടാകുമായിരുന്നു .

തിരിച്ചു വരാതിരിക്കില്ല ആ നാളുകൾ ..വീണ്ടെടുക്കാതിരിക്കാനാവില്ല മനുഷ്യന് നഷ്ടപ്പെട്ട ഇന്നലെകൾ ….പ്രതീക്ഷ നഷ്ടപ്പെടാതെ✍️Ben

Fr Ben Joseph
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു