കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്:സി ഐയും എസ് ഐയും അടക്കം എല്ലാവരും നിരീക്ഷണത്തില്‍

Share News

തിരുവനന്തപുരം: കിളിമാനൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസ്കാർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സി ഐയും എസ് ഐയും അടക്കം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരേയും നിരീക്ഷണത്തിലായി.

സ്റ്റേഷൻ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ കർശനമാക്കും ഇതിനായി അരോഗ്യ വകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. പളളിക്കൽ സ്റ്റേഷനിലെ സി ഐയ്ക്ക് കിളിമാനൂർ സ്റ്റേഷൻ്റെ ചുമതല കൂടി നൽകും. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പോലീസുകാരെ വിന്യസിച്ച് പ്രദേശത്തെ പ്രവർത്തനങ്ങൾ ശക്തമാക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.

നേരത്തേ ഈ സ്റ്റേഷനില്‍ അറസ്റ്റിലായ മോഷണക്കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പൊലീസുകാര്‍ക്ക് രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്. അതിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 85 ആയെന്ന് ഡി ജി പി ലോക് നാഥ് ബെഹ്റ അറിയിച്ചു. കൂടുതല്‍ പേരിലേക്ക് രോഗം ബാധിക്കാതിരിക്കാനായുളള പദ്ധതികള്‍ ആവിഷ്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Share News