മ​ത്താ​യി​യു​ടെ മ​ര​ണം:ര​ണ്ടു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

Share News

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ യുവാവ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ചി​റ്റാ​ര്‍ റേ​ഞ്ച് ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ആ​ര്‍.​രാ​ജേ​ഷ്കു​മാ​ര്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ.​കെ.​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ച ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി വ​ന്നി​രി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പ് നി​യോ​ഗി​ച്ച ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ന​ട​പ​ടി​ക്ക് ശു​പാ​ര്‍​ശ ചെ​യ്ത​ത്. ച​ട്ട​വി​രു​ദ്ധ​മാ​യി വീ​ട്ടി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ശേ​ഷം മ​ത്താ​യി മ​രി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ രേ​ഖ​ക​ള്‍ തി​രു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കേടുവരുത്തിയെന്നാരോപിച്ച്‌ വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം രാത്രി വീടിനോട് ചേര്‍ന്ന കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച്‌ അവശനാക്കി കിണറ്റില്‍ തള്ളിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. അതേസമയം മത്തായി ആത്മഹത്യ ചെയ്തതാണെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ ചെയര്‍മാനായ പ്രത്യേക സംഘമാണ് വകുപ്പുതല അന്വേഷണം നടത്തിയത്. മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചര്‍ അടക്കമുള്ള 7 വനപാലകര്‍ നിര്‍ബന്ധിത അവധിയിലാണ്.

മ​ത്താ​യി മു​ങ്ങി മ​രി​ച്ചു​വെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Share News