മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: തലച്ചോറിലെ അടിയന്തരശസ്ത്രക്രിയക്കുശേഷം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപോര്‍ട്ട്. കൊവിഡ് ബാധിതനായ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കാനാണ് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനായത്. തലച്ചേറിലെ രക്തം കട്ടപിടിച്ച് നീക്കാന്‍ നടത്തിയ അടിയന്തരശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ പതിവുപരിശോധനയ്‌ക്കെത്തിയ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച […]
Read More