ഈ അനിശ്ചിതകാലത്ത് ആത്മഹത്യ പ്രതിരോധം എങ്ങനെ സാദ്യമാകും?

Share News

ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങൾകൊണ്ട് മാത്രം നമ്മുടെ കൊച്ചു കേരളത്തിൽ റിപ്പോർട് ചെയ്തത് പത്തോളം ആത്മഹത്യകളാണ് .

അതിൽ 12 വയസ്സുള്ള കുട്ടികൾ പോലും ഉണ്ടെന്നത് ഏറെ വേദനിപ്പിക്കുന്നു. ഈ കുറിപ്പ്‌ എഴുതുമ്പോഴാണ് അഭിനയത്തിൽ മികവ് തെളിയിച്ച , പ്രഗത്ഭനായ നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗം അറിയുന്നത്. ഏറെ ഞെട്ടലോടെയാണ് ഞാനാ വാർത്ത കണ്ടത്.

കോവിഡ് 19 മൂലമുണ്ടാവുന്ന അനിശ്ചിതത്വം ചെറുതല്ല. ഈ വ്യാധി നമ്മെ അത്രമാത്രം ബാധിച്ചിരിക്കുന്നു.മുൻപോട്ട് കൂടുതൽ ആഘാതങ്ങൾ സൃഷ്ടിച്ചേക്കാം. രോഗഭയം,കടുത്ത സാമ്പത്തിക പ്രതിസന്ധി , തൊഴിൽ നഷ്ട്ടം, ശാരീരിക മാനസിക രോഗദുരിതം, മദ്യപാനം, വ്യക്തിത്വ പ്രശ്നങ്ങൾ അങ്ങനെ ഒന്നിലധികം സമ്മർദ്ദങ്ങൾ (multiple stressors) ഒരോ മരണത്തിന് പിന്നിലുണ്ടാവാം

Men are three times as likely to commit suicide as women, yet only half as likely to seek help for depression.
PNG FILE PHOTO /

.നാം പുറമെ കാണുന്ന സാഹചര്യങ്ങൾ മാത്രം ആവണമെന്നില്ല ആ മനുഷ്യർ സ്വയം ഇല്ലാതാക്കാൻ കാരണം . പൊതുവിൽ ആത്മഹത്യ പ്രേരണ ഉള്ളയാളുടെ പെരുമാറ്റ-വൈകാരിക നില സാധാരണയിൽ നിന്നും വ്യത്യസ്തമായിരിക്കും .

ആരോടും സംസാരിക്കാതെ ഉൾവലിഞ്ഞ പെരുമാറ്റം, ഒറ്റക്ക് ഇരുന്ന് കരയുക, നിരാശ , കുറ്റബോധം , നിസ്സഹായത , പ്രതീക്ഷയില്ലായ്മ, അമിതദേഷ്യം എന്നിവ കാണപ്പെടും . ജീവിതത്തിലെ അവർത്തിചുള്ള പരാജയങ്ങളിൽ നിന്നാവാം നിസ്സഹായതയോടെ അവൻ ആത്‍മഹത്യ ഒരു പരിഹാരമായി തിരഞ്ഞെടുക്കുന്നത്. അത്‌ എല്ലായിപ്പോഴും പെട്ടന്നുണ്ടാവുന്ന ഒരു തീരുമാനം ആവണമെന്നില്ല.മുൻപേ തന്നെ, തങ്ങളുടെ പല പ്രശ്നങ്ങളിലും ആത്‍മഹത്യ ഒരു പോംവഴി ആയി ചിന്തിച്ചിട്ടുണ്ടാവാം . ഈ പെരുമാറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്, കൃത്യമായി കൈകാര്യം ചെയ്യാൻ സാധിച്ചാൽ പല മരണങ്ങളും ഒഴിവാക്കാൻ കഴിയും ഈ അനിശ്ചിതകാലത്ത് ആത്മഹത്യ പ്രതിരോധം എങ്ങനെ സാദ്യമാകും?

1.സാമൂഹിക വിച്ഛേദനമല്ല സാമൂഹിക അകലം.( Social distancing is not social disconnectedness ) . സ്വാതന്ത്രനായി വിഹരിച്ചു നടന്ന മനുഷ്യനെ ചെറിയ തുരുത്തുകളിലേക്ക് ഒതുക്കാൻ കോവിഡ് 19 എന്ന മഹാമാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഒറ്റപ്പെടലും ,ഏകാന്തതയും നമ്മെ ഗുരുതരമായി ബാധിച്ചിരിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ ശാരീരിക അകലം പാലിക്കുന്നതിനൊപ്പം ,ഹൃദയംകൊണ്ട് നമുക്ക് മറ്റുള്ളവരെ ചേർത്തു പിടിക്കാം. കൂടുതൽ സാമൂഹിക ബന്ധം പുലർത്തുന്നവരിൽ ആത്മഹത്യ നിരക്ക് ഗണ്യമായി കുറവാണെന്ന് പഠനങ്ങൾ പറയുന്നു.കൃത്യമായി സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം ആധുനിക സൗകര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി കൊണ്ടു വ്യക്തിബന്ധങ്ങളെ ചേർത്ത് പിടിക്കാം

.2. രോഗി പരിചരണത്തിൽ ഞാനിപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മറഞ്ഞിരിക്കുന്ന മുഖമാണ്. മാസ്കിനുള്ളിൽ ഒതുക്കിവെച്ചിരിക്കുന്ന മനോവിഷമങ്ങളും ഉത്ക്കണ്ഠകളും പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. മുഖംമൂടിക്കുള്ളിൽ ഒതുക്കിവച്ചിരിക്കുന്ന പ്രയാസങ്ങൾ തുറന്ന് സംസാരിക്കാൻ നമുക്ക് പരിശീലിക്കാം.(Mask your face, not emotions). അതോടൊപ്പം തന്നെ മറ്റുള്ളവരുടെ മുഖംമൂടിക്കുള്ളിൽ മറഞ്ഞിരിക്കുന്ന പ്രയാസങ്ങൾ മനസിലാക്കാനും നമുക്ക് കഴിയണം. കേൾക്കാൻ ആളുണ്ടവുക എന്നത് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. നമ്മുടെ തിരക്കുകൾക്കിടയിൽ വേണ്ടപ്പെട്ടവർക്ക് വേണ്ടി കുറച്ചുസമയം എങ്കിലും മാറ്റിവെക്കാം.

3. രോഗാണുക്കളെ നിർവീര്യമാക്കാൻ സോപ്പ്‌ അല്ലെങ്കിൽ ആൽക്കഹോൾ കണ്ടന്റ് ഉള്ള സാനിറ്റൈസർ തന്നെ ഉപയോഗിക്കുന്നതുപോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ മാനസിക പ്രയാസങ്ങൾക്ക് കൃത്യമായ പരിഹാരം ലഭിക്കണമെന്നതും. (sanitize your hands and mind effectively ) അന്ധവിശ്വാസങ്ങളും,മുറിവൈദ്യവും അപകടമാണ്.

മരുന്നിനൊപ്പം ശാസ്ത്രീയമായ കൗൺസലിംങ്ങ് ഓരോ വ്യക്തിയുടെയും അവകാശമാണ്. കൗൺസലിംങ്ങ് എന്നത് കേവലം ഉപദേശമാണ് എന്ന കാഴ്ചപ്പാട് മാറണം.

വിഷാദരോഗത്തിന് ഏറ്റവും ഫലപ്രദമവും ശാസ്ത്രീയവുമായ മനഃശാസ്ത്ര ചികിത്സ കോഗ്നിറ്റീവ് ബിഹെവിയർ തെറാപ്പിയാണ്. റാഷണൽ ഇമോട്ടീവ് ബിഹെവിയർ തെറാപ്പി,ആക്സപ്റ്റൻസ് കമ്മിറ്റ്മെന്റ് തെറാപ്പി, ഡയലെറ്റിക്കൽ ബിഹെവിയർ തെറാപ്പി തുടങ്ങിയ ചികിൽസാ രീതികളും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവ കൃത്യമായി നിങ്ങൾക്ക് ലഭികുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

ഫലപ്രദമായ കൗൺസലിംങ്ങിന് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടാം.ഓർക്കുക , കോവിഡ് 19 എന്ന മഹാവ്യാധിയിൽ ലോകത്താകമാനം പ്രതിസന്ധി വിതച്ചിട്ടുണ്ട്. നിങ്ങൾ ഒറ്റയ്ക്കല്ല , നാം ഒറ്റകെട്ടായി ഈ പ്രതിസന്ധി നേരിടാം.

ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല

.ബർസ്ലിബി അലക്സ് ഡാനിയേൽ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

Barsleeby Alex Daniel

140Ritty Thomas and 139 others52 comments47 sharesLikeComment

Share

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു