രണ്ട് കന്യാസ്ത്രീകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിക്കുന്ന രണ്ടു കന്യാസ്ത്രീകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവല്ല മലങ്കര അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന അപ്പസ്തോലിക് ലൈഫ് സൊസൈറ്റി ആയ ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും. തിരുവല്ല തുകലശേരിയിൽ സ്ഥിതി ചെയ്യുന്ന സഭയുടെ പ്രൊവിൻഷ്യൽ ഹൗസിലുള്ള ഇവരേക്കൂടാതെ മറ്റ് 26 സിസ്റ്റർമാർക്ക് കൂടി പനി ബാധിച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ച രണ്ട് സിസ്റ്റർമാരേയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.