
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന് പ്രഖ്യാപിക്കും.
തിരുവനന്തപുരം:പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ഫല പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രി പ്രഫ സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുന്നത്.
മാര്‍ച്ച് പകുതിയോടെ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കോവിഡിനെ തുടര്‍ന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. ജൂലൈ ആദ്യം ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും തിരുവനന്തപുരം നഗരത്തില്‍ അപ്രതീക്ഷതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രഖ്യാപനം വൈകുകയായിരുന്നു.
അഞ്ചര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇന്ന് ഫലമറിയാന്‍ കാത്തിരിക്കുന്നത്. അഞ്ചേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയപ്പോള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാര്‍തിഥികള്‍ പരീക്ഷയ്ക്ക് ഹാജരായിരുന്നു.
പരീക്ഷാഫലം ഡിഎച്ച്‌എസ്‌ഇ(ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralaresults.nic.in, http://results.itschool.gov.in, http://dhsekerala.gov.in, http://prd.kerala.gov, http://www.results.kite.kerala.gov.in, http://www.kerala.gov.inഎന്നിവയില്‍ പ്രസിദ്ധീകരിക്കും
സഫലം 2020, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവ് എന്നിവ വഴിയും ഫലം ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പിആര്‍ഡി ലൈവ്, സഫലം ആപ്പുകളില്‍ ലഭ്യമാകും.