ത്രിഭാഷാ നയം നടപ്പാക്കില്ല:പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍

Share News

ചെന്നൈ: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ത്രിഭാഷാ പഠന പദ്ധതി തള്ളി തമിഴ്‌നാട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ നയം വേദനാജനകവും സങ്കടകരവുമാണെന്നും പുതിയ നയം നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ പിന്തുടരുന്ന ദ്വിഭാഷാ പഠന പദ്ധതിയില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.
കേന്ദ്രത്തിന്റെ ത്രിഭാഷാ പദ്ധതി തമിഴ്‌നാട് അനുവദിക്കില്ലെ. തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ദ്വിഭാഷാ പദ്ധതിയാണ് വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ പിന്തുടരുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ത്രിഭാഷാ പദ്ധതി പുനപ്പരിശോധിക്കാന്‍ പ്രധാനമന്ത്രി തയാറാവണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതതു സംസ്ഥാനങ്ങള്‍ക്കു സ്വന്തം നയം നടപ്പാക്കാന്‍ അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍മുഖ്യമന്ത്രിമാരായ അന്നാ ദുരൈ, എം ജി ആര്‍, ജയലളിത എന്നിവര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ പൊരുതിയവരാണ്. പ്രധാനമന്ത്രി പുതിയ ത്രിഭാഷ നയം പുനപരിശോധിക്കണമെന്നും പളനിസ്വാമി പറഞ്ഞു. 1965ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാന്‍ ശ്രമിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതും പളനിസ്വാമി ചൂണ്ടിക്കാട്ടി.

Share News