ആരോഗ്യകരമായ ഒരു മനസ്സും ശരീരവും സ്വന്തമാക്കാൻ സഹായിക്കുന്ന 10 മികച്ച പ്രഭാത ശീലങ്ങൾ|ശ്രദ്ധ വർദ്ധിപ്പിക്കാനും ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്താനും
നമ്മുടെ ഒരു ദിവസത്തിന്റെ തുടക്കം എങ്ങനെയാണോ, അതായിരിക്കും ആ ദിവസം മുഴുവൻ നമ്മുടെ ഊർജ്ജത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്നത്. രാവിലെ വെറും 10 മിനിറ്റ് ചിലവഴിച്ചുകൊണ്ട് ആരോഗ്യകരമായ ഒരു മനസ്സും ശരീരവും സ്വന്തമാക്കാൻ സഹായിക്കുന്ന 10 മികച്ച പ്രഭാത ശീലങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. ഇവ നിങ്ങളുടെ ശ്രദ്ധ വർദ്ധിപ്പിക്കാനും ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 1. ഒരു ഗ്ലാസ് വെള്ളം കുടിക്കുക നമ്മുടെ തലച്ചോറിന്റെ 70 ശതമാനവും വെള്ളമാണ്. ഉറക്കത്തിൽ ശരീരത്തിന് ജലാംശം നഷ്ടപ്പെടുന്നതിനാൽ, രാവിലെ എഴുന്നേറ്റയുടൻ ഒന്നോ […]
Read Moreദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തിൽ കാണുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു|ഒക്ടോബർ 10ലോക മാനസികാരോഗ്യ ദിനം
ദുരന്തങ്ങൾ മനുഷ്യനിർമ്മിതമാകാം. പ്രകൃതിയുടെ കലി തുള്ളലുമാകാം .തീവ്ര വാദികളുടെ ആക്രമണങ്ങളും യുദ്ധങ്ങളുമൊക്കെ ദുരന്തങ്ങളുടെ പട്ടികയിൽ വരും. നാശങ്ങളുടെയും നഷ്ടങ്ങളുടെയും താണ്ഡവങ്ങളാണ് സംഭവിക്കുന്നത്. ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത്. ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത. നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. നാശത്തിന്റെ വ്യാപ്തി വലുതാകുമെന്നതും അത് കൊണ്ട് മനുഷ്യരുടെ മേൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ ഭീകരമാകുമെന്നതുമാണ് നാലാമത്തെയും അഞ്ചാമത്തേയും പ്രേത്യേകതകൾ .ഇതിനാൽ ബാധിക്കപ്പെട്ട സമൂഹത്തിന്റെ ഭൗതീകവും മാനസികവുമായ ശേഷികൾക്കപ്പുറമാകും […]
Read Moreമക്കളുടെ പെരുമാറ്റ പ്രശ്നം പരിഹരിക്കാൻ സഹകരണം തേടുമ്പോൾ അധ്യാപകർ പ്രതിക്കൂട്ടിലാകുന്നസാഹചര്യങ്ങൾ
കൗമാര പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചും യുവജനങ്ങളിൽ പടർന്ന് പിടിക്കുന്ന അക്രമ വാസനയെയും ലഹരി വ്യാപനത്തെയും കുറിച്ചുള്ള അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായ ആശയ കൂട്ടായ്മയാണ് എറണാകുളം ബി ടി എച്ചിൽ നടന്നത് .ക്രീയാത്മകമായ പല നിർദ്ദേശങ്ങളും വിവിധ ശ്രേണിയിൽ നിന്നുള്ളവരിൽ നിന്നുണ്ടായി. പാനലിസ്റ്റുകൾ ഉത്തേജനം നൽകി. വിവിധ കോളേജുകളിൽ നിന്നുള്ള യൂണിയൻ ഭാരവാഹികളുംവിദ്യാർത്ഥികളും പങ്കെടുത്തു . പ്രായോഗികമായ ഒത്തിരി നിർദ്ദേശങ്ങൾ ഉണ്ടായി. മൈത്രി അതെല്ലാം ക്രോഡീകരിച്ചു ഒരു ആക്ഷൻ പ്ലാൻ ഡോക്യുമെന്റ് തയ്യാറാക്കുന്നുണ്ട്. വാർത്ത മാധ്യമങ്ങളിൽ കേൾക്കാത്ത പല […]
Read Moreഇരുപത് വർഷം മുമ്പാണ്കൊച്ചി നഗരസഭക്ക് വേണ്ടി ജീവൻമൈത്രിയെന്ന സന്നദ്ധ സംഘടന ഒരു മാനസികാരോഗ്യ പ്രൊജക്റ്റ് ചെയ്തത്.|ഡോ.സി ജെ ജോൺ
ഇരുപത് വർഷം മുമ്പാണ്കൊച്ചി നഗരസഭക്ക് വേണ്ടി മൈത്രിയെന്ന സന്നദ്ധ സംഘടന ഒരു മാനസികാരോഗ്യ പ്രൊജക്റ്റ് ചെയ്തത് . ജീവൻ മൈത്രിയെന്നായിരുന്നു അതിന്റെ പേര്. ഡോ. വിജയലക്ഷ്മി മേനോനായിരുന്നു അന്ന് മൈത്രിയുടെ ഡയറക്ടർ .ടൗൺ ഹാളിൽ നടന്ന ഉദ്‌ഘാടനത്തിൽ കക്ഷി ഭേദമില്ലാതെ നല്ലൊരു ശതമാനം വാർഡ് പ്രതിനിധികളും പങ്ക് ചേർന്നു .കൊച്ചി നഗരസഭയെ പതിനഞ്ചു സോണുകളായി തിരിച്ചു .ഓരോ സോണിലും നാലോ അഞ്ചോ വാർഡുകൾ .അതാത് സോണുകളിലെജനപ്രതിനിധികൾ,അയൽക്കൂട്ട കുടുംബശ്രീ പ്രവർത്തകർ ,സ്‌കൂളുകളിലെ തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകർ ,പൗര മുഖ്യർ -ഇവരായിരുന്നു […]
Read Moreവീട്ടിലെ ചട്ടിയും കലവും തട്ടിയും മുട്ടിയും കലഹിക്കുമ്പോൾ നരച്ചതലകൾക്ക് എന്ത് ചെയ്യാം?
നിരവധി ഭവനങ്ങളിൽ വിവിധ തലമുറയിലുള്ളവർ ഒരുമിച്ച് പാർക്കാറുണ്ട്.അവിടെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാം. കലഹം പൊട്ടി പുറപ്പെടാം.അശാന്തി പടരുമ്പോൾ തുറന്ന ആശയവിനിമയങ്ങൾക്കുള്ള വഴി അടയുന്നു. ഇത് വീണ്ടെടുക്കുകയെന്ന ദൗത്യം ഏറ്റെടുക്കണം. ശാന്തമായ സാഹചര്യത്തിൽ പരസ്പരം സംസാരിച്ചാൽ തീരാവുന്നതാണ് പല അഭിപ്രായ വ്യത്യാസങ്ങളും. അതിനുള്ള സാഹചര്യം ഒരുക്കിയില്ലെങ്കിൽ ഗാർഹീകാന്തരീക്ഷം പുകയും. എല്ലാവരെയും ശ്വാസം മുട്ടിക്കും. ശരിയുടെ പക്ഷം കണ്ടെത്താനും, മറ്റുള്ളവരെ അത് കാട്ടി കൊടുക്കാനും, അവരെ കൊണ്ട് അത് അംഗീകരിക്കാനും കഴിയണമെങ്കിൽ നിഷ്പക്ഷ നിലപാടെടുക്കുന്നയാൾ എന്ന പ്രതിച്ഛായ വേണം. ചിലരോട് […]
Read Moreഅതിരു വിടുന്ന കോപവും അക്രമവും കൊടി കുത്തി നിന്ന വർഷമായിരുന്നു കടന്ന് പോയത്. കോപനിയന്ത്രണം പുതു വർഷത്തിലെ ഒരു മുൻഗണനാ മാനസികാരോഗ്യ വിഷയമാണ്.
അതിരു വിടുന്ന കോപവും അക്രമവും കൊടി കുത്തി നിന്ന വർഷമായിരുന്നു കടന്ന് പോയത്. കോപനിയന്ത്രണം പുതു വർഷത്തിലെ ഒരു മുൻഗണനാ മാനസികാരോഗ്യ വിഷയമാണ്. സ്ട്രെസ്സിനെ നേരിടുന്ന കാര്യത്തിലും കേരളം പിന്നോക്കം പോയി. ആത്മഹത്യാ നിരക്ക് കൂടുന്നു. ടെൻഷൻ മാറ്റാനായി ലഹരി പദാർത്ഥങ്ങളെയും മദ്യത്തെയും ആശ്രയിക്കുന്നവർ കൂടുന്നു. അത് കൊണ്ട് സ്ട്രെസ് കൈകാര്യം ചെയ്യലും മുൻഗണനാ വിഷയമാകുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ ഇതേ കുറിച്ച് എഴുതിയ കുറിപ്പിന്റെ ലിങ്ക്. (ഡോ .സി ജെ ജോൺ) https://www.newindianexpress.com/cities/kochi/2024/jan/02/two-be-tamed-in-2024-2646853.html?fbclid=IwAR0LjjJmuVSFVY-JZomGeikfeRUBXwn_SWF78AyZ6yyihCST2eMVWf-X2_0
Read Moreമനസ്സിന് മറയില്ല|ശരിയായ മാനസികാരോഗ്യം വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്.
ഡോ സെമിച്ചൻ ജോസഫ് കവികളും കാല്പനികരും കലാകാരൻമാരും എല്ലാം മനസ്സിനെ നമുക്ക് പിടിതരാത്ത മാന്ത്രിക കൂടായും മറയില്ലാത്ത സ്നേഹ കടലായും ഒക്കെ വർണ്ണിക്കുന്നതിൽ പിശുക്ക് കാണിച്ചിട്ടില്ല.സങ്കീർണമെങ്കിലും സുന്ദരമായ ഒരു സംവിധാനമാണ് മനുഷ്യ മനസ്സ്. മനസിന്‍റെ പ്രശ്നങ്ങൾക്ക് ശരീരത്തിന്‍റെ പ്രശ്നങ്ങളോളം നാം പ്രാധാന്യം കൊടുക്കാറില്ല. ശാരീരികമായ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ശരിയായ മാനസികാരോഗ്യം കൂടിയേതീരു. മനുഷ്യ മനസ്സു അതി സങ്കീർണ്ണമായാ […]
Read Moreസന്തോഷവും സമാധാനവും പുലരുന്ന പുതിയൊരു സമൂഹത്തെ വാർത്തെടുക്കാൻ ഈ ലോക മാനസികാരോഗ്യ ദിനം നമുക്ക് ഊർജ്ജമാകട്ടെ.
ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘മാനസികാരോഗ്യം സാർവദേശീയ മനുഷ്യാവകാശമാണ്’ എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്ന സന്ദേശം. എല്ലാ വിഭാഗത്തിൽ പെട്ട മനുഷ്യർക്കും മാനസികാരോഗ്യം ഉറപ്പുവരുത്താൻ സാധിക്കേണ്ടതുണ്ട്. മത്സരാധിഷ്ഠിതവും ചൂഷണം നിറഞ്ഞതുമായ ലോക മുതലാളിത്ത വ്യവസ്ഥിതി മനുഷ്യജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സമയത്ത് മെച്ചപ്പെട്ട സാഹചര്യങ്ങൾക്കായുള്ള പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാവർക്കും മാനസിക സ്വാസ്ഥ്യം ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. ലഹരി ഉപഭോഗം സമൂഹത്തിന്റെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ കേരളമാകെ അണിനിരന്നുകൊണ്ട് വലിയ പ്രചരണപരിപാടികൾ നടന്നുവരികയാണ്. ഈ പരിശ്രമങ്ങൾക്ക് […]
Read More