
കോവിഡ് മാനദണ്ഡം ലംഘിച്ച് തിരുവനന്തപുരത്ത് സിപിഎം സ്വീകരണ പരിപാടി:ചടങ്ങില്‍ എംഎല്‍എയും
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപിയില്‍ നിന്ന് എത്തിയ പ്രവര്‍ത്തകര്‍ക്ക് സിപിഎം സ്വീകരണം നല്‍കിയതായി ആക്ഷേപം.സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണപരിപാടി. നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത് 100 ലേറെ ആളുകളാണ്. ഇന്നലെ നടന്ന സമ്മേളനത്തില്‍ നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലനും പങ്കെടുത്തതായാണ് വിവരം.
ബിജെപി യില്‍ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവര്‍ത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്. പാറശാല ചെങ്കല്‍ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നതാണ്. കൊവിഡ് നിയന്ത്രണം പൂര്‍ണമായും പൊലീസിനെ ഏല്പിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നുമാണ് പരാതി.