കരിപ്പൂർ ദുരന്തം:ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

Share News

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തു. കോക്പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ ഇത് സാധ്യകമാകും.

അതേസമയം,വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നാല് കാബിന്‍ ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ഇവര്‍ക്കു പരിക്കുണ്ടെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ അറിയിച്ചു.

രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനെട്ടു പേര്‍ അപകടത്തില്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വഴുക്കലിനെ തുടര്‍ന്ന് വിമാനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യാമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. പ്രതികൂല കാലാവസ്ഥയായിട്ടും പൈലറ്റ് കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയില്‍ വിമാനം ഇറക്കാന്‍ പരിശ്രമിച്ചു. എന്നാല്‍ വഴുക്കലുള്ള സാഹചര്യത്തില്‍ വിമാനം തെന്നിപ്പോകുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Share News