ഒന്ന് മാത്രം പറയാം ക്രൂരമാണ് ഇത്തരം വിവേചനങ്ങൾ…. 

Share News

“All are equal some are more equal than others”


വല്ലാത്ത ദുരിതപർവ്വം നമ്മെ വേട്ടയാ ടിക്കൊണ്ടിരിക്കുന്നു.ഒരു വശത്ത് കൊറോണ ,മറുവശത്ത് പ്രളയം ഇതിനിടയിൽ ഓർക്കാപ്പുറത്ത് കടന്നു വന്ന വിമാന ദുരന്തം.

ദുരന്തങ്ങൾ പേമാരി പോലെ പെയ്തിറങ്ങുന്ന ഈ സമയത്തും നമ്മുടെ സമൂഹത്തിൽ പ്രകടമാകുന്ന അസമത്വങ്ങളെ കുറിച്ച് അൽപം വേദനയോടെ ആണെങ്കിലും പറയാതിരിക്കാൻ കഴിയില്ല .


കരിപ്പൂർ വിമാനപകടത്തിൽ മരിച്ചവർക്ക് കേന്ദ്രവും കേരളവും 10 ലക്ഷം വീതം (മൊത്തം 20 ലക്ഷം) നഷ്ടപരിഹാരം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇന്നലെ തന്നെ ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് യഥാക്രമം രണ്ട് ലക്ഷവും അഞ്ച് ലക്ഷവും മാത്രമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അനീതിയാണ്

. ജനങ്ങളെ രണ്ട് തട്ടിൽ അളക്കരുത്. രാജമലയിൽ മരണപ്പെട്ട തോട്ടം തൊഴിലാളി കുടുംബങ്ങൾക്കും വിമാനാപകടത്തിൽ ജീവഹാനി സംഭവിച്ചവർക്കും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്‌.

അരിക് ജീവിതങ്ങളോട് എക്കാലവും ഭരണകൂടങ്ങൾ ഇത്തരം വിവേചനങ്ങളും നീതിനിഷേധങ്ങളും കാട്ടിയിട്ടുണ്ട് .

വോട്ട് ബാങ്കിന്റെ ബലമില്ലാത്ത രാജമലയിലെ ലയങ്ങളിലേക്ക് തമ്പുരാക്കന്മാരുടെ കണ്ണെത്തുവാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും .

ഒന്ന് മാത്രം പറയാം ക്രൂരമാണ് ഇത്തരം വിവേചനങ്ങൾ….

സെമിച്ചൻ ജോസഫ്

അസിസ്റ്റൻറ് പ്രഫസർ
സാമൂഹ്യ പ്രവർത്തന വിഭാഗം
ഭാരത മാത കോളേജ് ,തൃക്കാക്കര

Share News