ദൈവത്തിന്‍റെസൗന്ദര്യബോധം|സമയാതീതനായ ദൈവത്തോടൊത്തുള്ള നിതാന്തകൂട്ടായ്മയിലാണ് നിത്യതയുടെ സൗന്ദര്യം കുടികൊള്ളുന്നത്.

Share News

പടിഞ്ഞാറന്‍ നാടുകളില്‍ വേനല്‍ ആരംഭിക്കുകയാണ്. വേനലിനു മുന്നോടിയായി വസന്തം ചിറകുവിരിച്ചിരിക്കുന്നു. റഷ്യന്‍ വസന്തത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഇടിമുഴക്കങ്ങള്‍ പടിഞ്ഞാറന്‍ മാനത്തില്ല, മേയ് മാസം പൊതുവെ പ്രശാന്തമാണ്. മാനംനിറയെ പക്ഷികളും മണ്ണുനിറയെ പൂക്കളും. എന്‍റെ വീടിനടുത്തുള്ള കൊച്ചരുവിയുടെ കരയിലൂടെ നടക്കുമ്പോള്‍ ഫിയദോര്‍ തുച്യേവിൻ്റെ (Fyodor Ivanovich Tyutchev) “വസന്തം വരുന്നു, വസന്തം വരുന്നു” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് “ഉറങ്ങുന്ന തീരത്തെ വിളിച്ചുണര്‍ത്തി” തുള്ളിച്ചാടിയൊഴുകുന്ന വസന്തകാല അരുവിയെ ഓർമ്മ വരും (“സ്പ്രിംഗ് വാട്ടര്‍”) വസന്തമാകുന്നതോടെ കുരുവി വര്‍ഗ്ഗത്തില്‍പെട്ട നൂറുകണക്കിന് ദേശാടനക്കിളികളെ യോര്‍ക്ഷിയറിലുള്ള എന്‍റെ […]

Share News
Read More

വിമതവൈദികരെ ശിക്ഷിച്ചു നേരേയാക്കാൻ കഴിയുമോ ?|ട്രേഡ് യൂണിയന്‍ നേതാക്കളെപ്പോലെ ആക്രോശിക്കുകയും രാഷ്ട്രീയ പ്രതിയോഗികളോടെന്നപോലെ സഭയുടെ നേതൃത്വങ്ങള്‍ക്കെതിരേ പടയൊരുക്കം നടത്തുകയും ചെയ്യുന്നു.

Share News

ഈശോമശിഹാ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതായിരുന്നു? മരിച്ചവനെ ഉയര്‍പ്പിച്ചതോ കടലിനുമീതേ നടന്നതോ വെള്ളം വീഞ്ഞാക്കിയതോ… ഇതൊക്കെ ആയിരിക്കും നമ്മുടെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഏറ്റവും വലിയ അത്ഭുതമായി കണക്കാക്കുന്നത് ഇതൊന്നുമല്ല. തന്‍റെ കൈയ്യിലുയര്‍ത്തിയ അപ്പത്തിലും വീഞ്ഞിലും തന്നെത്തന്നെ അവിടുന്നു പകർന്നു നൽകിയ മറ്റൊരു മഹാത്ഭുതം വിശുദ്ധഗ്രന്ഥത്തില്‍ കാണാം. പെസഹാരാവിൽ അവിടുന്നു ചെയ്ത ഈ മഹാത്ഭുതത്തിന് പകരമാവില്ല, പരസ്യജീവിതകാലത്ത് അവിടുന്നു ചെയ്ത മറ്റത്ഭുതങ്ങളൊന്നും. അഞ്ചപ്പവും രണ്ടു മീനും വര്‍ദ്ധിപ്പിച്ചുകൊണ്ട് അനേകായിരങ്ങളുടെ വിശപ്പടക്കിയ ഒരത്ഭുതം ഈശോമശിഹാ ചെയ്തതായി […]

Share News
Read More

യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലും എന്ന പോലെ ഇംഗ്ലണ്ടിലും വലതുപക്ഷ രാഷ്ട്രീയം ശക്തമാവുകയാണ്.|ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ വളർച്ചയും വ്യാപനവും മുന്നേറ്റവും

Share News

യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലും എന്ന പോലെ ഇംഗ്ലണ്ടിലും വലതുപക്ഷ രാഷ്ട്രീയം ശക്തമാവുകയാണ്. ഇവിടെ മലയാളികളും വലതുപക്ഷ രാഷ്ട്രീയ ചേരിയുടെ ഭാഗമായി മാറുന്നു എന്ന കൗതുകകരമായ കാഴ്ചയാണ് പ്രാദേശിക കൗൺസിലുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ വ്യക്തമാകുന്നത്.വർഷം തോറും മേയ് ആദ്യ വ്യാഴാഴ്ച ഇംഗ്ലണ്ടിലേ പ്രാദേശിക കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടക്കും. ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ നിരവധി മലയാളികളാണ് മത്സരരംഗത്തു കടന്നുവന്നത്. മാഞ്ചസ്റ്ററിനടുത്ത് ട്രാഫോർഡ് കൗൺസിലിലേക്കു മാത്രം 10 പേർ മത്സരത്തിനുണ്ടായിരുന്നു. കൂടാതെ, രാജ്യത്തെ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നിരവധി മലയാളികൾ ഇക്കൊല്ലം സ്ഥാനാർത്ഥികളായിരുന്നു. […]

Share News
Read More

അതിരൂപതയുടെ ഭൂമി വിൽപ്പനയിൽകൂട്ടുത്തരവാദികൾ ആരെല്ലാം ?

Share News

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം Supreme Tribunal of Apostolic Signatura പുറപ്പെടുവിച്ച അന്തിമവിധിയിൽ ശ്രദ്ധേയമായ ഒരു പരാമർശമുണ്ട്. അതിരൂപതയിലെ കാനോനിക സമിതികൾക്ക് ഭൂമിയിടപാട് വിഷയത്തിൽ “കൂട്ടുത്തരവാദിത്വമുണ്ട്” എന്നത്. എന്നാൽ അതിരൂപതയിലെ വിമതർ ലോകം മുഴുവൻ പ്രചരിപ്പിച്ചത് “ആലഞ്ചേരി ഞങ്ങളുടെ ഭൂമി വിറ്റുതുലച്ചു” എന്നായിരുന്നു. 2013 ഏപ്രില്‍ 22നാണ് മെഡിക്കല്‍ കോളജ് സംബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായ മെത്രാൻ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ […]

Share News
Read More