ദുരിതാശ്വാസ നിധിയിലേക്ക് തിരുവല്ല മുസ്ലീം ജമായത്ത് 50,000 രൂപ നല്കി
പത്തനംതിട്ടകോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവല്ല മുസ്ലിം ജമായത്ത് 50,000 രൂപ സംഭാവ നല്കി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തിരുവല്ല മുസ്ലീം ജമായത്ത് സെക്രട്ടറി പി.എച്ച് മുഹമ്മദ്ഷാജി തുക അടങ്ങുന്ന ചെക്ക് കൈമാറി. തിരുവല്ല മുസ്ലീം ജമായത്ത് പ്രസിഡന്റ് ബിന്യാമിന്, ട്രഷറന്‍ നവാസ് ബഷീര്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.