കോ​ല്‍​ക്ക​ത്ത പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

Share News

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഉദയ് ശങ്കര്‍ ബാനര്‍ജി(50) ആണ് മരിച്ചത്.

കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദയിന്റെ മരണത്തില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അനുജ് ശര്‍മ്മ ദുഖം പ്രകടിപ്പിച്ചു. അദ്ദേഹം കൊവിഡ് രക്തസാക്ഷിയാണെന്നും ശര്‍മ്മ പറഞ്ഞു.

കോ​ല്‍​ക്ക​ത്ത പോ​ലീ​സ് സെ​ന്‍​ട്ര​ല്‍ ഡി​വി​ഷ​നി​ലാ​ണ് ഉ​ദ​യ്ശ​ങ്ക​റി​നെ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ഈ ​മാ​സം പ​തി​നാ​ലി​നു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​തു​ട​ര്‍​ന്ന് ഉ​ദ​യ്ശ​ങ്ക​റി​നെ കോ​ല്‍​ക്ക​ത്ത​യി​ലെ വി​ശു​ദ്ധാ​ന​ന്ദ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ ദേ​സ​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​തി​നു​ശേ​ഷം വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്.

Share News