
ന്യൂനപക്ഷ സമുദായങ്ങളുടെ ജിഹ്വയായി പൊതു സമൂഹത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും ചന്ദ്രിക എന്നും മുൻനിരയിൽ തന്നെയാണ്.
ചന്ദ്രിക ദിനപ്പത്രം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ മുഖപത്രമാണെങ്കിലും കേരളത്തിൻ്റെ രാഷ്ടീയ സാംസ്കാരിക കലാ മേഖലകളിൽ ശക്തമായ പ്രതികരണം ഉളവാക്കുന്ന ഒരു മാധ്യമം കൂടിയാണ്

ന്യൂനപക്ഷ സമുദായങ്ങളുടെ ജിഹ്വയായി പൊതു സമൂഹത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും ചന്ദ്രിക എന്നും മുൻനിരയിൽ തന്നെയാണ്. ചന്ദ്രികയുമായി വളരെ നാളത്തെ വ്യക്തിബന്ധവും എനിക്കുണ്ട്. സി .എച്ച് മുഹമ്മദ് കോയ ഉൾപ്പടെയുള്ള പ്രഗത്ഭരായ സാരഥികളാണ് ചന്ദ്രികയ്ക്കു നേതൃത്വം നല്കിയിട്ടുള്ളത്. ദീർഘകാലം എൻ്റെ സഹപ്രവർത്തകനായിരുന്ന ഇ അഹമ്മദ് സാഹിബ് കൊച്ചിയിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് ചന്ദ്രികയുടെ ലേഖകൻ ആയിരുന്നു. മുസ്ലിം ലീഗിൻ്റെയും യൂ ഡി എഫിൻ്റെയും നെടുംതൂണായിരുന്ന അബ്ദുള്ള ഹാജി അഹമ്മദ് സേട്ട്, ചന്ദ്രികയുടെ എറണാകുളത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത അബ്ദുൾ റഹിമാൻ കുട്ടി സാഹിബ് . അദ്ദേഹത്തിൻ്റെ പിൻതുടർച്ചക്കാരനായ മെഹബൂബ് എന്നിവർ എൻ്റെ അടുത്ത സുഹൃത്തുക്കൾ ആണ്.
പൊതു സമൂഹത്തിൽ ചലനാത്മകതയുടെ പ്രതീകമായി വളരെ സജീവമായി നിലകൊള്ളുന്ന ചന്ദ്രിക ദിനപ്പത്രത്തിൻ്റെ പ്രചാര പരിപാടികൾ നടക്കുന്ന ഈ വേളയിൽ എല്ലാ വിധ പിന്തുണയും വിജയാശംസകളും നേരുന്നു.
KV Thomas