കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍ പെട്ട് മുങ്ങി. ഒരാള്‍ മരിച്ചു.
കൊല്ലം: കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് തകര്‍ന്നു. അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു ഒരാളെ കാണാതായി, മൂന്ന് പേര്‍ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടല്‍ക്ഷോഭം കണക്കിലെടുത്ത് മീന്‍ പിടുത്തത്തിന് വിലക്ക് ഉണ്ട്. വിലക്ക് ലംഘിച്ച് മീന്‍ പിടിക്കാന്‍ പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.