ശ്രി. CF തോമസ് MLA വിടവാങ്ങി. ആദരാജ്ഞലികൾ🌷🌷🌷
തിരുവല്ല: കേരള കോൺഗ്രസ് -എം മുതിർന്ന നേതാവും ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് -എം ഡെപ്യൂട്ടി ചെയർമാനുമായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു സി.എഫ് തോമസ്. അധ്യാപന ജോലി ഉപേക്ഷിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തിയത്. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1980 മുതൽ തുടർച്ചയായി ഒമ്പതു തവണ ചങ്ങനാശേരിയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2001-2006ൽ യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിട്ടുണ്ട്. കെ.എം. മാണിയുമായി ഏറ്റവും ഏടുപ്പം പുലർത്തിയിരുന്ന നേതാവാണ് സി.എഫ്. തോമസ്. കെ.എം മാണിക്കൊപ്പം പ്രതിസന്ധികളിൽ ഒന്നിച്ചു നിന്നു. കെ.എം. മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പമാണ് അദ്ദേഹം നിലയുറപ്പിച്ചത്.
സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹം അറിയിപ്പെടുന്നത്. പി.ടി. ചാക്കോയിൽ അകൃഷ്ടനായി 1956ൽ ആണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പിന്നീട് വിമോചനസമരത്തിലും പങ്കെടുത്തു. 1964ൽ കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ അദ്ദേഹം പാർട്ടിയിലേക്ക് എത്തി.
ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്ബി കോളജിൽ നിന്ന് ബിരുദവും എൻഎസ്എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടി. 1962ൽ ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി.
ചങ്ങനാശ്ശേരിയിൽ നിന്നും ഉയർന്നുവന്ന ജനപ്രതിനിധി ,സാമൂഹ്യപ്രവർത്തകൻ, കത്തോലിക്കാ സമുദായത്തിൽ സമൂഹത്തിലേയ്ക്ക് ഉയർന്ന നേതാവ് .മികച്ച അദ്ധ്യാപകൻ …ആദരാഞ്ജലികൾ അർപ്പിക്കുന്നു .