
ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍.
കൊല്ലം: ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിലാണ് സംഭവം.
നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്മയില്‍ ഒരു വയസുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
വേദനിക്കുന്ന സംഭവം.ഇത് വാർത്തയായി വായിച്ചു തള്ളരുതേ.
മനുഷ്യജീവൻ സംരക്ഷിക്കണം .കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന ,വധിക്കാൻ ശ്രമിക്കുന്ന ,ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകരുത്.
സമൂഹത്തിൻെറ ജാഗ്രത ,സർക്കാറിൻെറ കരുതൽ ,നമ്മുടെ പ്രാർത്ഥനയും ശ്രദ്ധയും അഭ്യർത്ഥിക്കുന്നു .
കേരളത്തിൻെറ സുരക്ഷിതത്തത്തിൽ കഞ്ഞുങ്ങൾ വളരട്ടെ .
നമ്മുടെ നാട്