
ആഗോള കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി 10 ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി 10 ലക്ഷം പിന്നിട്ടെന്ന് റിപ്പോർട്ട്. 41,029,279 പേർക്ക് ഇതുവരെ രോഗം ബാധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1,129,492 പേർ ഇതുവരെ മരണപ്പെട്ടെന്നും 30,624,255 പേർ രോഗമുക്തി നേടിയെന്നുമാണ് വിവരങ്ങൾ.
ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 9,275,532 പേരാണ് വൈറസ് ബാധിതരായി നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 77,013 പേരുടെ നില ഗുരുതരമാണ്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, അർജന്റീന, കൊളംബിയ, ഫ്രാൻസ്, പെറു, മെക്സിക്കോ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഇറാൻ, ചിലി, ഇറാക്ക് എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കുകളിൽ ആദ്യ 15ൽ ഉള്ളത്.
Related Posts
ജീവിതത്തിൽ ഇതുവരെ ദർശിച്ചിട്ടില്ലാത്ത കൊടിയ ദുരിതങ്ങളിലും എല്ലാ വേദനകളും കടിച്ചമർത്തി സഹനച്ചൂളയിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ചെല്ലാനത്തുകാർ.
അതിജ്ജീവനത്തിന്റെ പുതുവർഷം ആശംസിക്കുന്നു.
- Dr Arun Oommen
- Experience
- Health
- Health news
- അഭിപ്രായം
- അറിയേണ്ട കാര്യങ്ങൾ
- ആരോഗ്യം
- ആരോഗ്യ പരിചരണ പ്രശ്നങ്ങൾ
- ആരോഗ്യ പ്രശ്നങ്ങൾ
- ആരോഗ്യപ്രവർത്തകർ
- ആരോഗ്യമേഖലയിൽ
- കാർപൽ ടണൽ സിൻഡ്രോം
- വസ്തുത