
സർഗ്ഗസമന്വയം ‘അവാർഡും ആദരവും 2020’ നവംബർ ഇരുപത്തിരണ്ടിന്
കൊല്ലം : സുകൃതം ചാരിറ്റബിൾ സൊസൈറ്റി, ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ഇപ്ലോ, മനസ്, മുരളിക റൈറ്റ് ആംഗിൾ എൻവിയോണ്മെന്റ് മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയായ ‘സർഗ്ഗസമന്വയം’ കോവിഡ് കാലത്തെ നിസ്വാർത്ഥ സേവകർക്കായി സംഘടിപ്പിക്കുന്ന ‘അവാർഡ് ആദരവ് 2020’ പരിപാടി നവംബർ ഇരുപത്തിരണ്ട് ഞായറാഴ്ച രണ്ട് മുപ്പതിന് കൊച്ചുപിലാമൂട് റെഡ്ക്രോസ്സ് ഹാളിൽ നടക്കും.ഇരവിപുരം എം എൽ എ എം. നൗഷാദ് ഉദ്ഘാടനവും അവാർഡ് വിതരണവും നിർവ്വഹിക്കും.

അവാർഡ് ജേതാവ്
സുകൃതം ചാരിറ്റബിൾ സൊസൈറ്റി രക്ഷധികാരി വിജയ ഫ്രാൻസിസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗിന്നസ് ജേതാവ് നാടക സിനിമ നടൻ കെ പി എ സി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.സർഗ്ഗസമന്വയം കൺവീനർ അജിത് മാടൻനട, ജോയിന്റ് കൺവീനർ പ്രതാപൻ വാളത്തുംഗൽ, കഥാകൃത്തും ഗാനരചയിതാവുമായ രാജേഷ് അമ്പാടി, സുകൃതം പ്രസിഡന്റ് ഹരിലാൽ എന്നിവർ ആശംസകളർപ്പിക്കും. കരുതൽ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഇഗ്നേഷ്യസ് ജി ജോസ് അവാർഡും ആദരവും ലഭിച്ചവരെ പരിചയപ്പെടുത്തും.
ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീടിനാണ് കോവിഡ് വാരിയർ 2020 അവാർഡ്.25001 രൂപയും പ്രശസ്തി ഫലകവുമാണ് നൽകുക. കോവിഡ് മേഖലയിലെ സമഗ്ര സേവനത്തിനുള്ള ഇൻസ്റ്റിറ്റ്യൂഷണൽ അവാർഡ് ട്രാക്കിന് വേണ്ടി പ്രസിഡന്റ് റിട്ടയേർഡ് ആർ ടി ഒ സത്യൻ പി എ ഏറ്റു വാങ്ങും.
മുൻമേയർ ഹണി ബെഞ്ചമിൻ,ഡിസ്ട്രിക്ട് ലേബർ ഓഫീസർ ബിന്ദു എ, ഡിസ്ട്രിക്ട് ലേബർ ഓഫീസർ എൻഫോഴ്സ്മെന്റ് ടി ആർ മനോജ് കുമാർ, ഡെപ്യൂട്ടി ഡി എം ഒ ഡോ. സി ആർ ജയശങ്കർ, റവന്യു ജൂനിയർ സൂപ്രണ്ട് അജിത് ജോയ്, പള്ളിത്തോട്ടം എസ് എച്ച് ഒ സി ഐ സി.ദേവരാജൻ,മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു ജോർജ്, പള്ളിത്തോട്ടം എസ് ഐ ജിബി വി.എൻ. റെയിൽവേയിലെ കേരള പോലീസ് എസ് എച്ച് ഒ എസ് ഐ ഉമറുൽ ഫാറൂഖ് , റെയിൽവേയിലെ കേരള പോലീസ് ഗ്രേഡ് എസ് ഐ അനിൽകുമാർ
ഹോളിക്രോസ്സ് എമർജൻസി വിഭാഗം മേധാവി ഡോ. ആതുരദാസ്,റെഡ്ക്രോസ് ജില്ലാ സെക്രട്ടറി അജയകുമാർ എസ്,ട്രാക്ക് ജോയിന്റ് സെക്രട്ടറി ഷഫീക് കമറുദീൻ,മദർഹുഡ് ചാരിറ്റി മിഷൻ രക്ഷാധികാരി എ എസ് ഐ ശ്രീകുമാർ,
ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ രക്ഷധികാരി ഇഗ്നേഷ്യസ് വിക്ടർ,ചാർട്ടേർഡ്അക്കൗണ്ടന്റ് രഞ്ജിത് എസ്., മനസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അനിൽകുമാർ കെ, ട്രാക്ക് എക്സിക്യൂറ്റീവ് കമ്മിറ്റിയംഗം ഐ.അബ്ദുൽ സലിം,
ട്രാക്ക് ലൈഫ് മെമ്പർ ടൈറ്റസ് ഡേവിഡ്,സാമൂഹ്യപ്രവർത്തകൻ മുജീബ് പള്ളിമുറ്റം, ട്രാക്ക് ആംബുലൻസ് ഡ്രൈവർ മുഹമ്മദ് അമീൻ എനിവർക്കാണ് ആദരവ്.