കേരള കൗമുദി ദിന പത്രത്തിന്റെ ‘ജനരത്ന പുരസ്ക്കാരം’ കരസ്ഥമാക്കിയ കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിന് അഭിനന്ദനങ്ങൾ.
വാർഷിക പദ്ധതികളുടെ നടത്തിപ്പ്, സേവനമേഖലയിലെ മികവ്, പദ്ധതിവിഹിതം, തനതുഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാന്റ് തുടങ്ങി പൊതുവായ ധന ശ്രോതസുകൾക്ക് പുമറെ സി.എസ്.ആർ ഫണ്ട്, എം.പി, എം.എൽ.എ ഫണ്ട്, സന്നദ്ധസേവനം, മറ്റ് സംഭാവനകൾ, സ്പോൺസർഷിപ്പ് തുടങ്ങിയ അധിക വിഭവസമാഹരണം, വനിത ശിശു വൃദ്ധ യുവജന ക്ഷേമകാര്യങ്ങളിലെ വേറിട്ടതും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ, കാർഷികമേഖലയിലെ ഇടപെടലുകൾ, നൂതനാശയങ്ങൾ തുടങ്ങയവയാണ് മികവിന്റെ മാനദണ്ഡമായി നിശ്ചയിച്ചിരുന്നത്.
എം പി എന്ന നിലയിൽ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിലേക്ക് കുമ്പളങ്ങിയെ നിർദേശിച്ചിരുന്നു. കപ്പ് ഓഫ് ലൈഫിന് മുൻപ് നടപ്പിലാക്കിയ അവൾക്കായി പദ്ധതി പ്രകാരം കുമ്പളങ്ങിയെ ഇന്ത്യയിലെ ആദ്യത്തെ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്തായി കുമ്പളങ്ങിയെ പ്രഖ്യാപിച്ചിരുന്നു. കൊച്ചിൻ ഷിപ്പ്യാർഡിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ അനുവദിപ്പിച്ച് ഒരു ഓപ്പൺ ജിംനേഷ്യം ആരംഭിച്ചിരുന്നു. ഐ ഒ സിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും ഒരു സ്മാർട്ട് അംഗൻവാടിക്ക് പണം അനുവദിപ്പിച്ച് നിർമ്മാണം നടന്നു വരുന്നു.
ഇത്തരം പ്രവർത്തനങ്ങളിലൂടെ ജനരത്ന പുരസ്ക്കാര നേട്ടത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
ജനരത്ന പുരസ്ക്കാരം കരസ്ഥമാക്കിയ കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബുവിന്റെയും വൈസ് പ്രസിഡന്റ് പി എ സഗീറിന്റെയും അദ്ധ്യക്ഷതയിലുള്ള മുഴുവൻ ഭരണസമിതി അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Hibi Eden
Member of Parliament from Ernakulam