
ജീവനാദം കമ്മീഷന്‍ അംഗങ്ങളായി ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും ബിഷപ് ഡോ. അലക്‌സ് വടക്കുംതലയും ചുമതലയേറ്റു
കൊച്ചി: ജീവനാദം വാരികയുടെ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ അംഗങ്ങളായി ബിഷപ്പുമാരായ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും ഡോ. അലക്‌സ് വടക്കുംതലയും ചുമതലയേറ്റു.
ബിഷപ്പുമാരായ ഡോ. ജോസഫ് കരിയിലും ഡോ. ജോസഫ് കാരിക്കശേരിയും സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും ഡോ. അലക്‌സ് വടക്കുംതലയും ചുമതലയേറ്റത്.
പുനലൂര്‍ ബിഷപ്പും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ (കെആര്‍എല്‍സിബിസി) സെക്രട്ടറി ജനറലുമാണ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. കണ്ണൂര്‍ ബിഷപ്പാണ് ഡോ. അലക്‌സ് വടക്കുംതല. കെആര്‍എല്‍സിബിസി അല്മായ കമ്മീഷന്റെ ചെയര്‍മാനുമാണ്.
കെആര്‍എല്‍സിബിസിയുടെ കീഴിലുള്ള എപ്പിസ്‌കോപ്പല്‍ കമ്മീഷനാണ് ജീവനാദം പ്രസിദ്ധീകരിക്കുന്നത്്. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് ജീവനാദം കമ്മീഷന്‍ ചെയര്‍മാന്‍.
സ്ഥാനമൊഴിഞ്ഞ കമ്മീഷന്‍ അംഗങ്ങളായ ഡോ. ജോസഫ് കരിയിലിനും ഡോ. ജോസഫ് കാരിക്കശേരിക്കും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നന്ദി അറിയിച്ചു.