
വിദ്യാര്‍ത്ഥികള്‍ക്ക് സഹായമായി ദുബായ് ഇന്‍കാസ് ഗ്രൂപ്പ്
ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയെങ്കിലും ടിവി ഇല്ലാത്തതിനാല്‍ പഠിക്കാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി ദുബായ് ഇന്‍കാസ് ഗ്രൂപ്പിന്റെ ഇടുക്കി യൂണിറ്റ്. ദുബായ് ഇന്‍കാസ് ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി അമല്‍ ചെറുചിലപറമ്പിലിന്റെ നേതൃത്വത്തില്‍ രണ്ട് എല്‍ഇഡി ടിവികള്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന് കൈമാറി.
30 എല്‍ഇഡി ടിവികളാണ് ജില്ലയില്‍ നല്കുന്നത്. പഞ്ചായത്തുകളുടെ സഹായത്തോടെയാണ് അര്‍ഹരായവരെ കണ്ടെത്തി ടിവി എത്തിച്ചു നല്കുന്നത്. അര്‍ഹരായവരുണ്ടേല്‍ ഇനിയും ടിവി നല്കാന്‍ ദുബായ് ഇന്‍കാസ് ഗ്രൂപ്പ് സന്നദ്ധമാണെന്ന് ഭാരവാഹി അമല്‍ ചെറുചിലപറമ്പില്‍ ജില്ലാ കളക്ടറെ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ നിരവധി സഹായങ്ങള്‍ സംഘടന ചെയ്തിരുന്നു.