ആരെങ്കിലും ഓടിക്കയറിവന്നാല്‍ മുന്നണിയില്‍ കയറ്റാനാവില്ല:കാനം

Share News

തിരുവനന്തപുരം: കൃത്യമായ നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതുകൊണ്ടുതന്നെ ആരെങ്കിലും ഓടിക്കയറിവന്നാല്‍ മുന്നണിയില്‍ കയറ്റാനാവില്ലെന്ന്, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ എല്‍ഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തിനു പ്രതികരണമായി കാനം പറഞ്ഞു.

ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാനില്ലെന്നും മുന്നണിയിലെടുക്കുന്ന കാര്യം ആലോചനയിലില്ലെന്നും കാനം രാജേന്ദ്രന്‍ ആവർത്തിച്ചു.

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്. കൃത്യമായ നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ഈ മുന്നണിക്ക് ഒരു ഇടതുപക്ഷ സ്വഭാവമുണ്ട്- കാനം പറഞ്ഞു.

ആ നയങ്ങള്‍ അംഗീകരിച്ചുകൊണ്ട് വന്നാല്‍ കയറ്റുമോയെന്ന ചോദ്യത്തിന് അതു ബോധ്യപ്പെടണ്ടേ എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് താന്‍ മറുപടി പറയുന്നില്ലെന്നും കാനം പറഞ്ഞു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു