പ്രവാസികള്‍ക്ക് ഐസൊലേഷന്‍ ഒരുക്കാന്‍ ഫരീദാബാദ് രൂപത

Share News

ന്യൂഡല്‍ഹി: പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തില്‍ സജീവമായതോടെ അവര്‍ക്കു താമസസൗകര്യം ഒരുക്കാന്‍ ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ രൂപത രംഗത്ത്. തൊടുപുഴക്കടുത്തുള്ള തൊമ്മന്‍കുത്തിലെ രൂപതയുടെ സെമിനാരിയാണ് ഐസൊലേഷന്‍ സൗകര്യം ഒരുക്കാനായി സര്‍ക്കാരിനു നല്‍കിയത്. നാല്പതോളം പേര്‍ക്ക് ഇവിടെ താമസിക്കാനാകും. ജില്ലാ കളക്ടറും വില്ലേജ് അധികൃതരും ഇതു സംബന്ധിച്ചു രേഖകള്‍ റെക്ടര്‍ ഫാ. ജേക്കബ് നങ്ങേലിമാലിക്ക് കൈമാറി. ഇടുക്കി ജില്ലാ ദുരന്ത നിര്‍മാര്‍ജന അഥോറിറ്റി ചെയര്‍മാനാണ് ഇതിനായുള്ള അറിയിപ്പു നല്‍കിയത്. സമൂഹനന്മയ്ക്കായുള്ള എല്ലാ സംരഭങ്ങളുമായി കത്തോലിക്കാ സഭയും ഫരീദാബാദ് രൂപതയും […]

Share News
Read More

കോവിഡ് പ്രതിരോധം പുതിയ ഘട്ടത്തിലേക്ക്, സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുക ലക്ഷ്യം- മുഖ്യമന്ത്രി

Share News

തിരുവനന്തപുരം കോവിഡ് പ്രതിരോധത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കേരളം കടക്കുകയാണെന്നും സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിയന്ത്രണം പാളിയാൽ കൈവിട്ടുപോകുമെന്നും സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായാൽ പ്രതീക്ഷിക്കാത്ത രീതിയിലുള്ള വിപത്ത് നാം നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ജാഗ്രത വേണമെന്ന് ആവർത്തിച്ചുപറയുന്നത്. രോഗബാധിത മേഖലകളിൽനിന്നു വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിച്ചുനിർത്തുകയും സമൂഹവ്യാപനമെന്ന ഭീഷണിയെ അകറ്റിനിർത്തുകയുമാണ് നമ്മുടെ ലക്ഷ്യം.കോവിഡ് 19 വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തത് നമ്മുടെ സംസ്ഥാനത്താണ്. തുടർന്ന് രോഗവ്യാപനം പിടിച്ചുനിർത്താൻ നമുക്ക്  കഴിഞ്ഞു. […]

Share News
Read More

കോഴിക്കോട് ജില്ലയില്‍ 405 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 1984 പേര്‍ നിരീക്ഷണത്തില്‍

Share News

കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 405 പേര്‍ ഉള്‍പ്പെടെ 2936 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതില്‍ 1984 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 130 പേര്‍ വിദേശങ്ങളില്‍ നിന്നുവന്ന പ്രവാസികളുമാണ്. ജില്ലയില്‍ ഇതുവരെ 23,030 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 10 പേര്‍ ഉള്‍പ്പെടെ 22 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 42 സ്രവ സാംപിള്‍ […]

Share News
Read More

കപ്പലിലെത്തിയ 19 പ്രവാസികളെ പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാക്കി

Share News

പത്തനംതിട്ട: മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ എത്തിയ പത്തനംതിട്ട ജില്ലക്കാരായ 23 പേരില്‍ 19 പേരെ പത്തനംതിട്ട അബാന്‍ ആര്‍ക്കേഡിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.കപ്പലിലുണ്ടായിരുന്ന ജില്ലക്കാരായ നാലു പേര്‍ ഗര്‍ഭിണികളായിരുന്നു. ഇതില്‍ മൂന്നു പേര്‍ ടാക്‌സിയില്‍ വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നു. കപ്പലിലെത്തിയ ജില്ലക്കാരായ 19 പേരെ കെഎസ്ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രി ഏഴോടെ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുന്നത്, നിരീക്ഷണത്തിലാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട […]

Share News
Read More

ഹോം ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിപരിശോധനാ നടപടി ക്രമങ്ങളും പുതുക്കി

Share News

കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനേക്കാള്‍ മെച്ചം കേരളത്തില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കര്‍ശനമായ മേല്‍നോട്ടത്തിലും കേരളത്തില്‍ എത്തിച്ചേരുന്നവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണ് ഉചിതമെന്ന് […]

Share News
Read More

കോവിഡ് പ്രതിരോധം തുടർപ്രവർത്തനങ്ങൾ ? !

Share News

അടുത്ത രണ്ട് വർഷത്തേയ്ക്ക് വിദേശയാത്രകൾ മാറ്റിവയ്ക്കുക. ഒരു വർഷത്തേയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക. മുഖ്യമല്ലാത്ത വിവാഹങ്ങൾ, ചടങ്ങുകൾ ഒഴിവാക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ അടുത്ത ഒരു വർഷം പോകാതിരിക്കുക. സാമൂഹിക അകൽച്ചാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക. ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക. മാസ്ക്ക് ധരിക്കുക. ഇനിയുള്ള ഒരാഴ്ച കൂടുതൽ ജാഗ്രത പുലർത്തുക. വ്യക്തി ശുചിത്വം പാലിക്കുക. സസ്യാഹാരം തിരഞ്ഞെടുക്കുക. സിനിമ, മോളുകൾ, തിരക്കുള്ള ചന്ത, പാർക്ക്, പാർട്ടികൾ എന്നിവ അടുത്ത ആറ് […]

Share News
Read More

ഇന്ന് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്നാരും രോഗമുക്തി നേടിയില്ലനിലവില്‍ ചികിത്സയിലുള്ളത് 32 പേര്‍

Share News

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തുള്ള മൂന്നു പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തു നിന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആകെ […]

Share News
Read More

കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി 27 കെട്ടിടങ്ങള്‍കൂടി ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

Share News

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി വിവിധ പഞ്ചായത്തുകളിലായി 27 കെട്ടിടങ്ങള്‍കൂടി ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടത്. നേരത്തെ ഏറ്റെടുത്ത 164 കെട്ടിടങ്ങള്‍ക്ക് പുറമേയാണിത്. ഓമല്ലൂര്‍, പുറമറ്റം, ചിറ്റാര്‍, കുന്നന്താനം, ഇരവിപേരൂര്‍, ആറന്മുള, ചെന്നീര്‍ക്കര, ഏറത്ത്, എഴുമറ്റൂര്‍, ചിറ്റാര്‍, കലഞ്ഞൂര്‍, കൊടുമണ്‍, കുളനട, മെഴുവേലി, മല്ലപ്പുഴശേരി, മൈലപ്ര, […]

Share News
Read More

ചികിത്സയിലും പ്രതിരോധത്തിലും നഴ്‌സുമാരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം – വീണാജോര്‍ജ് എംഎല്‍എ

Share News

പത്തനംതിട്ട ;കോവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ സ്റ്റാഫ് നഴ്‌സുമാരും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും അടങ്ങുന്ന നഴ്‌സസ് സമൂഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ചുള്ള നഴ്‌സസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. നഗരസഭാധ്യക്ഷ റോസിലിന്‍ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ദിനാചരണ സന്ദേശം നല്‍കി. ഡേവിഡ് ഷോണ്‍ തയാറാക്കിയ ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍ എന്ന മ്യൂസിക്കല്‍ ആല്‍ബം ജില്ലാ […]

Share News
Read More

തിരിച്ചെത്തിയവരിൽ പകു​തി​യി​ല​ധി​ക​വും റെ​ഡ് സോ​ണി​ല്‍ നിന്നുള്ളവര്‍:മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മ​ട​ങ്ങാ​ന്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ പ​കു​തി​യി​ല്‍ അ​ധി​ക​വും റെ​ഡ് സോ​ണ്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരില്‍ 72,800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു റെ​യി​ല്‍, വ്യോ​മ, റോ​ഡ് മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ഇ​തു​വ​രെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് റോ​ഡ് മാ​ര്‍​ഗം 33,116 പേ​ര്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി. വി​മാ​ന​ത്തി​ല്‍ 1,406 പേ​രും ക​പ്പ​ല്‍​മാ​ര്‍​ഗം 833 പേ​രും കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി. റോ​ഡ് വ​ഴി എ​ത്തി​യ​വ​രി​ല്‍ […]

Share News
Read More