കൊറോണയുടെ പ്രഭവകേന്ദ്രമായി മുംബൈ; 786 പോലീസുകാർക്ക് രോഗബാധ

Share News

മുംബൈ: മഹാനഗരത്തിൽ കൊറോണ രോഗികളുടെ എണ്ണം 12000 കടന്നതോടെ നഗരത്തിലെ സ്ഥിതി അത്യന്തം ഭീതിജനകമായി. മഹാരാഷ്ട്രയിലെ കൊറോണയുടെ പ്രഭവകേന്ദ്രമായി മുംബൈ മാറിയിട്ടുണ്ട്. മുംബൈ അക്ഷരാർഥത്തിൽ ഇന്ത്യയുടെ കൊറോണ തലസ്ഥാനമായി. തുടർച്ചയായി നാലാം ദിവസവും പുതുതായി ആയിരക്കണക്കിനാളുകൾക്കാണ് കൊറോണ ബാധ. അതേ സമയം മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച പോലീസുകാരുടെ എണ്ണം 786 ആയി. ഏഴു പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതേ തുടർന്ന് നിരവധി പോലീസുകാർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. നിലവിൽ 703 പോലീസുകാരാണ് ചികിത്സയിലുള്ളത്. അതേ സമയം മഹാരാഷ്ട്രയിൽ […]

Share News
Read More

ലോക്ക് ഡൗൺ; പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിന്

Share News

ന്യൂഡെൽഹി: രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ലോക് ഡൗണിനെ കുറിച്ച് സംസാരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് ചർച്ച നടത്തും. കൊറോണ വ്യാപനത്തെ തുടർന്ന് എർപ്പെടുത്തിയ ലോക്ക്ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചുമാകും ചർച്ചയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ലോക് ഡൗൺ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനും ഹോട്ട്സ്പോട്ടുകളിൽ കൊറോണയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് സൂചന. ഇതുകൂടാതെ കുടിയേറ്റ […]

Share News
Read More

ഒരു കാസര്‍ഗോഡന്‍ വിജയം; എല്ലാവരും രോഗമുക്തര്‍ചികിത്സിച്ച് ഭേദമാക്കിയത് 178 കോവിഡ് രോഗികളെ

Share News

ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍ഗോഡ് കോവിഡ് വിമുക്ത ജില്ലയായത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 178 രോഗികളേയാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഇതില്‍ വിദേശത്തുനിന്ന് വന്നവര്‍ 108 പേരും സമ്പര്‍ക്കത്തില്‍ കൂടി രോഗം പകര്‍ന്നവര്‍ 70 പേരും ആണ്. കാസര്‍ഗോഡ് ജില്ലാശുപത്രിയില്‍ 43 പേരെയും ജനറല്‍ ആശുപത്രിയില്‍ 89 പേരെയും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 24 പേരെയുമാണ് ചികിത്സച്ചത്. […]

Share News
Read More

ഏഴുപേർക്ക് കോവിഡ്, നാലുപേർക്ക് രോഗമുക്തിഇനി ചികിത്സയിലുള്ളത് 20 പേര്‍

Share News

ഇതുവരെ രോഗമുക്തി നേടിയവര്‍ 489 ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലയിലുള്ളവര്‍ ഏഴാം തീയതി അബുദാബിയില്‍ നിന്നും വിമാനത്തില്‍ വന്നവരാണ്. വയനാട് ജില്ലയിലെ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് […]

Share News
Read More

കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം തുടരണം – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Share News

കൊല്ലം: കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ഒരുമയോടെ നടത്തിയ പ്രവര്‍ത്തനം തുടരണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവണം. ജില്ലയിലെത്തിയ പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണെന്നും അവരുടെ താമസവും നിരീക്ഷണവും കുറ്റമറ്റതാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെത്തിയ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ കലക്‌ട്രേറ്റില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. നിരീക്ഷണത്തില്‍ പോകുന്നവര്‍ നിശ്ചിത ദിവസം കഴിഞ്ഞാലും കുറച്ചുനാള്‍ കൂടി […]

Share News
Read More

കോവി‍ഡ് കെയര്‍ സെന്‍ററുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല

Share News

ആലപ്പുഴ: ജില്ലയില്‍ നടന്നുവരുന്ന കോവി‍ഡ് കെയര്‍ സെന്‍ററുകളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ ‍ സംബന്ധിച്ച് ജില്ല കളക്ടര്‍ എം.അഞ്ജന കര്‍ശന നിര്‍ദ്ദേശം നല്‍കി. കോവി‍ഡ് കെയര്‍ സെന്‍ററുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു. • ആലപ്പുഴ ജില്ലയിലേക്ക് വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍, മറ്റ് സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും റെഡ് സ്പോട്ടുകളില്‍ നിന്ന് എത്തുന്നവര്‍ തുടങ്ങിയവരെ സുരക്ഷിതരായി നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് ബാത്ത് അറ്റാച്ച്ഡ് സൌകര്യമുളള മുറികള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുത്തിട്ടുള്ളതായി ജില്ല കളക്ടര്‍ എം.അഞ്ജന […]

Share News
Read More

ഓപ്പറേഷൻ സമുദ്ര സേതു: ആദ്യ സംഘം കൊച്ചിയിലെത്തി

Share News

യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐ.എൻ.എസ് ജലാശ്വ രാവിലെ ( 10.05.20) 9.30 നാണ് കൊച്ചിയിലെത്തിയത്.595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 ഗർഭിണികളും യാത്രക്കാരിലുണ്ട്. കേരളം, തമിഴ്നാട് ഉൾപ്പടെ മറ്റു 18 സംസ്ഥാനങ്ങളിൽ നിന്നുള്ള വരും കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവരും കപ്പലിൽ തിരിച്ചെത്തി.പോർട്ടിൽ സജ്ജീകരിച്ചിരുന്ന മെഡിക്കൽ സംഘത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാരെ എല്ലാവരെയും തെർമൽ സ്ക്രീനിംഗ് നടത്തി. യാത്രക്കാർക്ക് ബി.എസ്.എൻ.എൽ സിം കാർഡ് നൽകി. ലഗേജുകൾ അണുവിമുക്തമാക്കുകയും ചെയ്തു.ടെർമിനലിൽ സൗജന്യ വൈ. ഫൈ .സൗകര്യവും യാത്രക്കാർക്ക് […]

Share News
Read More

പ്രവാസികളുടെ മടങ്ങി വരവ്: കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

Share News

കോവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രത്യേക വിമാനങ്ങളില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തിലെത്തുന്നവരില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കപ്പട്ട ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാർ , 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, മെഡിക്കല്‍ എമര്‍ജന്‍സി, മരണം / ശവസംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ടുവരുന്നവര്‍ തുടങ്ങിയവര്‍ വീടുകളിലെത്താന്‍ സ്വയം വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള […]

Share News
Read More

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ പൂർണമായി പാലിക്കണം

Share News

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ പൂർണമായി പാലിക്കണം- മിനി ഡേവിസ് –കൊച്ചി ;ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി പാലിക്കണം .അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽവിതരണവും സംഭരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോർ, അനുബന്ധ സേവനങ്ങൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജന ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾക്ക് പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും മേൽ സൂചിപ്പിച്ച അനുവദനീയമായ കാര്യങ്ങൾക്കായി […]

Share News
Read More

കോവിഡ് പ്രതിരോധത്തിന് 3770 താത്ക്കാലിക തസ്തികകള്‍

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പിൽ എൻ.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.704 ഡോക്ടർമാർ, 100 സ്പെഷ്യലിസ്റ്റുകൾ, 1196 സ്റ്റാഫ് നഴ്സുമാർ, 167 നഴ്സിംഗ് അസിസ്റ്റന്റുമാർ, 246 ഫാർമസിസ്റ്റുകൾ, 211 ലാബ് ടെക്നീഷ്യൻമാർ, 292 ജെ.എച്ച്.ഐ.മാർ, 317 ക്ലീനിംഗ് സ്റ്റാഫുകൾ തുടങ്ങി 34 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചു […]

Share News
Read More