ഇടുക്കി ജില്ല കോവിഡ് മുക്തം
തൊടുപുഴ ; ഇടുക്കി ജില്ലയിൽ ചികിത്സയിൽ ഇരുന്ന അവസാന കോവിഡ് 19 രോഗിയുടെ മൂന്നാമത്തെ പരിശോധനഫലവും നെഗറ്റീവ് ആയതിനെ തുടർന്ന് ഇവർ ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ 24 രോഗികളും രോഗ മുക്തി നേടി ജില്ല കോവിഡ് മുക്തമായി.തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന 54 വയസ്സുള്ള ഏലപ്പാറയിലെ ആശാ പ്രവർത്തകയാണ് അവസാനം ആശുപത്രി വിട്ടത്. ഇവർക്ക് ഏപ്രിൽ 26 നാണ് രോഗം പിടിപെട്ടത്. ഇടുക്കി ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് മാർച്ച് 25ന് ആയിരുന്നു.
Read More