കടുവയെ കീഴ്പ്പെടുത്താന്‍ പോലീസിന്റെ വിദഗ്ധ സംഘത്തെയും നിയോഗിക്കണം: അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ
കടുവയുടെ അക്രമണം തടയാന്‍ പോലീസിലെ വിദഗ്ധ സംഘത്തെ കൂടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. വനം വകുപ്പ് പരമാവധി പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടുവ വ്യത്യസ്ത ജനവാസ മേഖലയില്‍ പ്രത്യക്ഷപ്പെടുകയാണ്. വനം വകുപ്പിന്റെ വ്യത്യസ്ഥ ടീമുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട് എങ്കിലും കടുവയെ കണ്ടെത്താന്‍ കഴിയുന്നില്ല. പോലീസിന്റെ ആധുനിക സംവിധാനങ്ങള്‍ കൂടി വനം വകുപ്പുമായി ചേര്‍ന്ന് […]
Read Moreവ്യാപര സ്ഥാനങ്ങളില്‍ മിന്നല്‍ പരിശോധന
കോവിഡ് പ്രോട്ടോകോള്‍ ലംഘനം; കൊല്ലംനഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം മിന്നല്‍ പരിശോധന നടത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഇളവിന്റെ പശ്ചാത്തലത്തില്‍ വ്യാപര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന.150 ഓളം കടകള്‍ പരിശോധിച്ചതില്‍ രണ്ട് കടകളുടെ പ്രവര്‍ത്തനാനുമതി താത്കാലികമായി നിര്‍ത്തിവയ്പ്പിച്ചു. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി 30,000 രൂപ പിഴയും ചുമത്തി. ജില്ലാ ലോക്ക് ഡൗണ്‍ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍ […]
Read Moreപിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍
തിരുവനന്തപുരം: പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കും. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിന്റെതാണ് തീരുമാനം. തമിഴ് കന്നട ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും. നേരത്തെ പിഎസ്‌സി പരീക്ഷയില്‍ മലയാളത്തില്‍ വേണമെന്ന ആവശ്യം സര്‍ക്കാരും പിഎസ്‌സിയും തത്വത്തില്‍ അംഗീരിച്ചിരുന്നു. മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച് പിഎസ്‌സിക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട സമരം നടന്നിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനും സുഗതകുമാരിയും ഉള്‍പ്പടെയുള്ള സാംസ്‌കാരിക ചലച്ചിത്ര വ്യക്തിത്വങ്ങള്‍ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നുള്ള ആവശ്യം ന്യായമാണെന്ന് കണ്ടതോടെ […]
Read Moreപത്താം ക്ലാസ്,ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ലോക്ഡൗണിന് മുമ്ബ് പൂര്‍ത്തിയാകാതെ പോയ മൂന്നു വിഷയങ്ങളിലെ എസ്എസ്എല്‍സി പരീക്ഷകളാണ് നടക്കാനുള്ളത്. മെയ് 26 മുതല്‍ 28 വരെയാണ് പരീക്ഷ. മെയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് െകമിസ്ട്രി എന്നിങ്ങനെയാണ് പരീക്ഷ ക്രമം. എല്ല പരീക്ഷകളും ഉച്ചക്ക് ശേഷമാണ് നടക്കുക. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ രാവിലെയാണ് നടക്കുക.29,30 […]
Read Moreകേരള എന്‍ട്രന്‍സ് ജൂലൈ 16ന്
തിരുവനന്തപുരം:ഈ വര്‍ഷത്തെ കേരള എന്‍ജിനീയറിംഗ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ (KEAM) ജൂലൈ 16ന് രാവിലെയും ഉച്ചയ്ക്കുമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കീം പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കും കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഒരവസരം കൂടി നജൂണ്‍ മാസത്തില്‍ നല്‍കും. ജൂണ്‍ 13, 14 തീയതികളില്‍ മൂന്ന്, അഞ്ച് വര്‍ഷ എല്‍എല്‍ബി പരീക്ഷകള്‍ നടത്തും. ജൂണ്‍ 21ന് എംബിഎ, ജൂലായ് നാലിന് എംസിഎ പരീക്ഷകളും ഓണ്‍ലൈന്‍ മുഖേന […]
Read Moreദേശീയപാതാ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു
കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാതാ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ആദ്യഘട്ടമായി തലപ്പാടി-ചെങ്ങള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഭാരത്മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡിൽ ആണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് സ്റ്റാൻഡിങ് ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകി. ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിറങ്ങിയാൽ ബിഡ് ഓപ്പൺ ചെയ്ത് ടെണ്ടർ നടപടി പൂർത്തിയാക്കാൻ കഴിയും.ദേശീയപാതാ വികസനത്തിനായി സർക്കാർ അധികാരമേറ്റതു മുതൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിന് സഹായകരമായ നിലപാടെടുത്ത കേന്ദ്രമന്ത്രി നിധിൻ […]
Read Moreപൊതുജനാരോഗ്യം ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്സുമാരുടെ പങ്ക് സ്തുത്യർഹം -മുഖ്യമന്ത്രി
തിരുവനന്തപുരം നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്സുമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ, ലോകത്താകെയുള്ള നഴ്സുമാർക്ക്, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക്, അഭിവാദനം അർപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾക്ക് ഈ നാടും ലോകവും നിങ്ങൾക്ക് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.ലോകമാദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും നമ്മുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ നഴ്സുമാർക്കും അവകാശപ്പെട്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാകട്ടെ കേരള […]
Read Moreകോഴിക്കോട് ജില്ലയില്‍ 405 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 1984 പേര്‍ നിരീക്ഷണത്തില്‍
കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 405 പേര്‍ ഉള്‍പ്പെടെ 2936 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതില്‍ 1984 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 130 പേര്‍ വിദേശങ്ങളില്‍ നിന്നുവന്ന പ്രവാസികളുമാണ്. ജില്ലയില്‍ ഇതുവരെ 23,030 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 10 പേര്‍ ഉള്‍പ്പെടെ 22 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 42 സ്രവ സാംപിള്‍ […]
Read Moreനീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇതുവരെ നല്‍കിയത് 22,238 കിറ്റുകള്‍
കോട്ടയം മുന്‍ഗണനേതര വിഭാഗം സബ്സിഡി റേഷൻ കാർഡുടമകൾക്കുള്ള (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം രണ്ടു ദിവസം പിന്നിട്ടു. ഇതുവരെ 22, 238 പേർ റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങി.ഏറ്റവും കൂടുതൽ വിതരണം നടന്നത് കോട്ടയം താലൂക്കിലാണ്. 7289 പേരാണ് ഇവിടെ കിറ്റ് വാങ്ങിയത്. ചങ്ങനാശേരി-4665, കാഞ്ഞിരപ്പള്ളി-2921, മീനച്ചിൽ-3971, വൈക്കം-3392 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്. റേഷൻ കാർഡ് നമ്പരിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയാണ് വിതരണം. രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പരുകളുള്ള റേഷന്‍ […]
Read More