കോറോണ:ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 67,000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയേഴായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 67,152 പേര്‍ക്ക് രോഗം ബാധിച്ചു. വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2,206 ആയി.
24 മണിക്കൂറിനിടെ 97 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. 20,917 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 22,171 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 832 പേര് മരിച്ചു. മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. ഇവിടെ മരണ സംഖ്യ 500 കടന്നു.
രാജ്യ തലസ്ഥാനത്ത് 6,923 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 73 പേര്‍ക്ക് ജീവന് നഷ്ടമായി. ഗുജറാത്തില്‍ 8,194 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇവിടെ മരണ സംഖ്യ 493 ആയി ഉയര്‍ന്നു.