മദ്രാസിൽ പോയി തിരിച്ചു വന്ന വയനാട്ടിലെ ലോറി ഡ്രൈവർക്ക് കോവിഡ്

Share News

കൽപ്പറ്റ: വയനാട്ടിൽ  നാലാമത് ഒരാൾക്കു കൂടി   കോവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലുള്ള വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. ഇതിൽ 3 പേർ രോഗമുക്തി നേടി വീടുകളിലേക്ക് തിരിച്ചു പോയിരുന്നു. മദ്രാസിൽ പോയി നാട്ടിൽ തിരിച്ചെത്തിയ ലോറി ഡ്രൈവർ ആണ് ഇയാൾ.ഏപ്രിൽ 16ന് മദ്രാസിലേക്ക് പോവുകയും 26ന് തിരിച്ചെത്തുകയും ചെയ്തു.ജില്ലാ ഭരണകൂടത്തിന് നേതൃത്വത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ആളുകളുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തതിന് ഭാഗമായി ആയി ഈ ഡ്രൈവറുടേയും സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു.മദ്രാസിൽനിന്ന് തിരിച്ചെത്തിയത് മുതൽ വീട്ടിൽ നീരീക്ഷണത്തിൽ ആയിരുന്നു ഇദ്ദേഹം .28നാണ് അദ്ദേഹത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തത്.വയനാട്ടിൽ നിന്നും ഇതുപോലെ മുന്നൂറിലധികം പേരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട് കൽപ്പറ്റയിലെ മാധ്യമപ്രവർത്തകരുടെ സാമ്പിളുകളും ഇതിലുൾപ്പെടും.ആറു പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് അത് ഇവരിൽ അഞ്ചു പേർ കുടുംബാംഗങ്ങളാണ് . ഒരാൾ ഇദ്ദേഹത്തോടൊപ്പം ലോറിയിൽ യാത്രചെയ്ത സഹയാത്രികനും.ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു