
ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്
ജമൈക്ക: ജമൈക്കന്‍ കായികതാരവും സ്പ്രിന്റ് ഇതിഹാസവുമായ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന ജന്മദിനാഘോഷിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന് രോഗബാധ തെളിഞ്ഞത്. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു.
ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിംഗ്, ഗായകന്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി നടത്തിയിരുന്നത്.ഈ ആഘോഷത്തിന് ഏതാനും ദിവസം മുന്‍പ് മാത്രമാണ് താരം കൊവിഡ് പരിശോധനക്ക് വിധേയനായത്.
Stay Safe my ppl 🙏🏿 pic.twitter.com/ebwJFF5Ka9
— Usain St. Leo Bolt (@usainbolt) August 24, 2020
ട്വിറ്ററിലൂടെ ഉസൈന്‍ ബോള്‍ട്ട് തന്നെയാണ് രോഗം ബാധിച്ച കാര്യം അറിയിച്ചത്. രോഗ ലക്ഷണമില്ലെന്നും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ പോകുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.