കോപ്പിയടിക്കുന്നവരെ പലവട്ടം പരീക്ഷ ഹാളിൽ നിന്നും ഞാനും പിടികൂടിയിട്ടുണ്ട്. എന്നാൽ ഒരാളെപ്പോലും അതിന്റെ പേരിൽ ശിക്ഷിച്ചു നശിപ്പിച്ചിട്ടില്ല.

Share News

കോപ്പിയടിയും അധ്യാപകരും:

.ഡോ. കെ. എസ്. രാധാകൃഷ്ണൻ

നമ്മുടെ കണ്ണിൽ ഒരു കരട് അവശേഷിക്കുന്നുണ്ട് എങ്കിൽ അത് ആദ്യം എടുത്തുമാറ്റണംവിദ്യാർത്ഥികൾ, പ്രായമെത്ര ആയാലും കുട്ടികളാണ്. അവർക്ക് തെറ്റ്പറ്റാം. ആ തെറ്റുകളോട് ക്ഷമിക്കാനും അവരെ അതിൽ നിന്നും മോചിപ്പിക്കാനുമുള്ള കഴിവ് അദ്ധ്യാപകന് ഉണ്ടായിരിക്കണം.

ഇതും അദ്ധ്യാപകനാകാനുള്ള യോഗ്യതയാണ്; പക്ഷെ, ഇക്കാര്യം ഇപ്പോൾ പരിഗണിക്കപ്പെടാറില്ല.പരീക്ഷ ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. പരീക്ഷയുടെ പവിത്രതയും വിശ്വാസ്യതയും അത് തകർക്കും. അതുകൊണ്ട് പരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം. എന്നാൽ ശിക്ഷയുടെ ലക്ഷ്യവും സ്വഭാവവും എന്തായിരിക്കണം എന്ന കാര്യത്തിൽ അദ്ധ്യാപകർക്ക് വ്യക്തത ഉണ്ടായിരിക്കണം.

പോലീസുകാരും കുറ്റവാളികളും തമ്മിലുള്ള ബന്ധമല്ല അദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ളത്. അത് കൊണ്ട് തന്നെ ഒരു വിദ്യാർത്ഥിയുടേയും ജീവിതത്തെ തകർക്കുന്ന തരത്തിലുള്ള ശിക്ഷ ഒരു അദ്ധ്യാപകനും വിദ്യാർത്ഥിക്ക് നൽകരുത്. തെറ്റ് തിരിച്ചറിയാനും,തിരുത്താനും ഉള്ള അവസരം വിദ്യാർത്ഥിക്ക് നൽകുന്ന വിധമായിരിക്കണം ശിക്ഷ.

കോപ്പിയടിക്കുന്നവരെ പലവട്ടം പരീക്ഷ ഹാളിൽ നിന്നും ഞാനും പിടികൂടിയിട്ടുണ്ട്. എന്നാൽ ഒരാളെപ്പോലും അതിന്റെ പേരിൽ ശിക്ഷിച്ചു നശിപ്പിച്ചിട്ടില്ല.

കോപ്പി എഴുതാൻവേണ്ടി എഴുതികൊണ്ടു വരുന്ന കടലാസിൽ ഉള്ള കാര്യങ്ങൾ, എഴുതേണ്ട ചോദ്യം ഉണ്ടാകുകയും, ആ ചോദ്യത്തിന് ഉത്തരം എഴുതുകയും ചെയ്തിട്ടുണ്ട് എങ്കിൽ അത് വെട്ടി റദ്ദു ചെയുക എന്നതായിരുന്നു ഞാൻ നൽകിയിരുന്ന ശിക്ഷ. അതോടെ എന്ത് ലക്ഷ്യത്തോടെയാണോ കോപ്പിയടിച്ചത് ആ ലക്ഷ്യം അയാൾക്ക് നേടാൻ കഴിയാതെയാകും. അത്രയും ശിക്ഷ മതി.

ബിരുദ പഠനത്തിനായി മൂന്ന് വർഷം നമ്മുടെ ക്ലാസിൽ ഇരുന്നു പഠിച്ച വിദ്യാർത്ഥിക്ക് കോപ്പിയടിക്കുന്നത് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടില്ല എങ്കിൽ അതിനു അദ്ധ്യാപകൻ കൂടി ഉത്തരവാദിയാണെന്ന കാര്യം മറക്കരുത്.

പരീക്ഷയുടെ പവിത്രത കുട്ടികളെ ബോദ്ധ്യപ്പെടുത്താൻ അദ്ധ്യാപകരായ നമുക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ആത്മപരിശോധന നടത്താൻ അദ്ധ്യാപകർക്കും ബാധ്യതയുണ്ട്. നമ്മുടെ കണ്ണിൽ ഒരു കരട് അവശേഷിക്കുന്നുണ്ട് എങ്കിൽ അത് ആദ്യം എടുത്തുമാറ്റണം

18318313 comments35 sharesLikeComment

Share

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു